18.9 ഡിസ്പ്ലേ റെഷിയോയിൽ ,ഫേസ് ഡിറ്റെക്ഷനോടെ ലാവ Z91,വില 9999 രൂപ

Updated on 02-Apr-2018
HIGHLIGHTS

13 മെഗാപിക്സലിന്റെ ക്യാമറയിൽ ലാവ Z91

ലാവയുടെ എട്ടാവ്ഉം പുതിയ Z91 വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെ വിപണിയിൽ എത്തിയ ഈ മോഡലുകളുടെ വില 9999 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഫേസ് ഡിറ്റക്ഷൻ ആണ് .ഫേസ് ഉപയോഗിച്ച് നിങ്ങൾക്ക് പാസ്സ്‌വേർഡ് സെറ്റ് ചെയ്യാവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.7 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .


MediaTek MTK 6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ  nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .

 3000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .ഏപ്രിൽ മാസം അവസാനത്തോടുകൂടി ഇത് ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നു .ഇതിന്റെ ഓൺലൈൻ ഷോപ്പുകളിലെ വിലവരുന്നത് 9999 രൂപയാണ് .അതുപോലെതന്നെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും എയർടെൽ നൽകുന്നു . 

ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു മോഡലാണ് ലാവ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഇതേ വിലയിൽ ഷാവോമിയുടെ റെഡ്മി നോട്ട് 5 മോഡലുകൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് .അതുപോലെതന്നെ 10999 രൂപയ്ക്ക് ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെയുടെ ഹോണർ 9 ലൈറ്റ് ലഭിക്കുന്നുണ്ട് . 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :