50 MP ക്യാമറയും, 8 GB RAM കപ്പാസിറ്റിയുമുള്ള പുതുപുത്തൻ ലോ- ബജറ്റ് ഫോണുമായി ലാവ ഇന്ത്യയിൽ. വളരെ തനതായ ഡിസൈനും മികവുറ്റ പെർഫോമൻസും ഉൾപ്പെടുത്തി വന്നിരിക്കുന്ന Lava Yuva 3 Pro ഇന്ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു.
ഡെസേർട്ട് ഗോൾഡ്, ഫോറസ്റ്റ് വിരിഡിയൻ, മെഡോ പർപ്പിൾ എന്നിങ്ങനെ വളരെ ആകർഷകമായ നിറങ്ങളിലാണ് ലാവ യുവ 3 പ്രോ എത്തിയിട്ടുള്ളത്. ക്യാമറയിലും സ്റ്റോറേജിലും മാത്രമല്ല, വിപണിയിലെ മുൻനിര സ്മാർട്ഫോണുകളിലെ പോലെ കരുത്തുറ്റ ബാറ്ററി ഈ ലോ-ബജറ്റ് ഫോണിലും ഉൾപ്പെടുത്തിയിരിക്കുന്നു.
ലാവ ആരാധകരുടെ മനം കവരാനെത്തിയ ഈ പുതുമുഖത്തെ പരിചയപ്പെടാം. ഒപ്പം വിലയും വിൽപ്പനയും സംബന്ധിച്ച വിവരങ്ങളും ഇവിടെ പങ്കുവയ്ക്കുന്നു.
ലാവ യുവ 3 പ്രോയിൽ 6.5 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയാണുള്ളത്. 720×1,600 പിക്‌സൽ റെസലൂഷനും, 269 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുള്ള ഫോണിൽ 90 Hzന്റെ റീഫ്രെഷ് റേറ്റ് വരുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാവ യുവ 3 പ്രോയിൽ 5,000mAh ബാറ്ററിയും, 18W ഫാസ്റ്റ് ചാർജിങ് സൌകര്യവുമുണ്ട്.
ലോ ബജറ്റാണെങ്കിലും, ബാറ്ററിയിൽ കമ്പനി ഒട്ടും വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഒറ്റ ചാർജിനുള്ളിൽ 38 മണിക്കൂർ വരെ ടോക്ക് ടൈമും, 500 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ടൈമും ഈ ബാറ്ററി ഉറപ്പുവരുത്തുന്നു. ഒക്ടാ കോർ യുണിസോക്ക് ടി616 SoC ആണ് ഫോണിന്റെ പ്രോസസർ.
4G VoLTE ആണ് ഫോണിന്റെ കണക്റ്റിവിറ്റി. ബ്ലൂടൂത്ത് 5, GPRS, OTG, Wi-Fi 802.11 b/g/n/ac, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ലാവ യുവ 3 പ്രോയിൽ AI- പവർഡ് 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് വരുന്നത്. HDR, പോർട്രെയിറ്റ്, പനോരമ, ബർസ്റ്റ്, സ്ലോ മോഷൻ, നൈറ്റ്, ടൈം-ലാപ്‌സ് ഫോട്ടോഗ്രാഫി എന്നിവ ഫോട്ടോഗ്രാഫി പ്രിയർക്ക് ഇഷ്ടപ്പെടുന്ന ഫീച്ചറുകളാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ലാവ ഈ ഫോണിൽ 8 മെഗാപിക്സലിന്റെ സെൻസറും നൽകിയിരിക്കുന്നു.
READ MORE: വീണ്ടും നീട്ടി! Free ആയി Aadhaar Update ചെയ്യാൻ കുറച്ച് സമയം കൂടി അനുവദിച്ച് UIDAI
8 GB റാമും 128 GB സ്റ്റോറേജും വരുന്ന സ്മാർട്ഫോണാണിത്. 8,999 രൂപയാണ് ലാവ യുവ 3 പ്രോയ്ക്ക് വില വരുന്നത്. ലാവയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും റീട്ടെയിൽ വിൽപ്പനയിൽ നിന്നും ഫോൺ വാങ്ങാം.