ലാവ എക്സ്3 ഫോണുകൾ ഉടൻ ഇന്ത്യയിൽ
ഡിസംബർ 20 ന് ഉച്ചക്ക് 12 മണി മുതൽ ഫോണിന്റെ പ്രീഓർഡർ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
എൻട്രി ലെവൽ ഫോണിന്റെ വില 10000 രൂപയാണ്.
3 ജിബി റാം സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്.
ലാവയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ ലാവ എക്സ് 3(Lava X3)സ്മാർട്ട്ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ എത്തും. ഫോൺ വിപണിയിൽ എത്തുന്ന തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ സ്മാർട്ഫോണിന്റെ പ്രീ ഓർഡർ തീയതി പുറത്തുവിട്ടു. അടുത്ത ആഴ്ച മുതൽ ലാവ എക്സ് 3((Lava X3)ഫോണുകളുടെ പ്രീഓർഡർ ആരംഭിക്കും.. ഫോൺ പ്രീ ഓർഡർ ചെയ്യുന്നവർക്ക് വയർലെസ്സ് ഇയർബഡ്‌സ് സൗജന്യമായി ലഭിക്കുകയും ചെയ്യും.
ഡിസംബർ 20 ന് ഉച്ചക്ക് 12 മണി മുതൽ ഫോണിന്റെ പ്രീഓർഡർ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എൻട്രി ലെവൽ ഫോണിന്റെ വില 10000 രൂപയാണ്. ആകെ ഒരു സ്റ്റോറേജ് വേരിയന്റായി ആണ് ഫോൺ എത്തുന്നത്. 3 ജിബി റാം സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. നീല, കറുപ്പ്, കടും പച്ച നിറങ്ങളിലാണ് ഫോൺ എത്തുന്നത്.
ലാവ എക്സ് 3 യുടെ സവിശേഷതകൾ
എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് പാനലോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 8MP മെയിൻ ലെൻസും എഐ സെൻസറുമാണ് ഫോണിലുള്ളത്. മീഡിയടെക് ഹീലിയോ ചിപ്‌സെറ്റ് ആണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. ഫോണിൽ 4,000 mAh ബാറ്ററിയും ഉണ്ടായിരിക്കും.
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നൊയുടെ ഏറ്റവും പുതിയ ഫോണുകളായ ടെക്‌നോ പോവ 4 ഫോണുകൾ ഇന്ത്യയിലെത്തി. മീഡിയടെക് ഹീലിയോ G99 പ്രോസസർ, 8 ജിബി റാം, 90Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 11,999 രൂപ വിലയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്,
പ്രമുഖ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇന്ത്യ വഴിയാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിക്കുന്നത്. ക്രയോലൈറ്റ് ബ്ലൂ, യുറനോലിത്ത് ഗ്രേ, മാഗ്മ ഓറഞ്ച് എന്നീ കളർ വേരിയന്റുകളിലാണ് ഫോണുകൾ ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ഡിസംബർ 13 മുതലാണ് ഫോണുകൾ വിപണിയിൽ എത്തുന്നത്. ഫോണുകൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10, 000 രൂപയാണ് സ്മാർട്ഫോണിന്റെ വില.