ഇന്ത്യൻ വിപണി കാത്തിരുന്ന Lava Storm 5G ഇന്ന് ലോഞ്ച് ചെയ്തു
5G കണക്റ്റിവിറ്റിയോടെ വരുന്ന എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണാണിത്
33W ഫാസ്റ്റ് ചാർജിങ്ങാണ് ലാവയിലുള്ളത്
Lava Storm 5G: 11,000 രൂപ ബജറ്റിൽ പുതിയ 5G ഫോണുമായി ലാവ. ഇന്ത്യൻ വിപണി കാത്തിരുന്ന Lava Storm 5G ഇന്ന് ലോഞ്ച് ചെയ്തു. 5G കണക്റ്റിവിറ്റിയോടെ വരുന്ന എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണാണിത്. 33W ഫാസ്റ്റ് ചാർജിങ്ങാണ് ലാവയിലുള്ളത്. ഇതിന് പവർ നൽകാൻ 5000mAh ബാറ്ററിയും വരുന്നു.
Lava Storm 5G ഓഫർ
6.78-ഇഞ്ച് FHD+ IPS ഡിസ്‌പ്ലേയാണ് ലാവ സ്റ്റോം 5G-യിലുള്ളത്. ബജറ്റ് ഫ്രെണ്ട്ലി ഗണത്തിൽ പെടുന്ന സ്മാർട്ഫഫോണാണിത്. Widevine L1 കോംപാറ്റിബിലിറ്റി ഉള്ള റിഫ്രഷ് റേറ്റ് പാനൽ ഇതിലുണ്ട്. ഇത് ഫോണിന് ക്രിസ്റ്റൽ ക്ലിയറും ലാഗ് ഫ്രീ സ്‌ക്രീനും നൽകുന്നു. 4,20,000-ലധികം AnTuTu സ്‌കോറുള്ള മീഡിയടെക് ഡൈമെൻസിറ്റി 6080 പ്രോസസറാണ് ലാവയിലുളളത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ. എന്നാൽ ആൻഡ്രോയിഡ് 14-ലേക്ക് സൗജന്യ അപ്‌ഗ്രേഡ് ലഭ്യമാണ്.
ഫോണിന് 8GB റാം വരുന്നു. 16GB വരെ റാം വികസിപ്പിക്കാം. 128GB വരെ സ്റ്റോറേജ് ലാവ സ്റ്റോമിലുണ്ട്. ഇത് ഗെയിമിങ്ങിനും ആപ്ലിക്കേഷനുകൾക്കും മൾട്ടിമീഡിയ ഫയലുകൾക്കും അനുയോജ്യമാണ്.
നേരത്തെ പറഞ്ഞ പോലെ 33W ഫാസ്റ്റ് ചാർജിങ്ങാണ് ലാവ ഫോണിലുള്ളത്. 5000mAh ബാറ്ററിയാണ് പെർഫോമൻസ് നൽകുന്നത്.
Lava Storm 5G ക്യാമറ
50 എംപി പ്രൈമറി ഷൂട്ടറാണ് ലാവ സ്റ്റോം 5Gയിലുള്ളത്. ഇതിന് 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ വരുന്നു. സെൽഫികൾക്കും വീഡിയോ കോളിനും മികച്ച സെൻസറാണുള്ളത്. 16 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയാണ് ലാവ സ്റ്റോം 5Gയിലുള്ളത്.
Lava Storm 5G മറ്റ് ഫീച്ചറുകൾ
സൈഡ് മൗണ്ടഡ് ഫീച്ചർ ലാവ ഈ 5G ഫോണിൽ കൊടുത്തിരിക്കുന്നു. ഫാസ്റ്റ് ഫിംഗർപ്രിന്റ് റീഡർ, ഫേഷ്യൽ അൺലോക്ക് എന്നീ സെക്യൂരിറ്റി ഫീച്ചറുമുണ്ട്.
READ MORE: BSNL Kerala: ശബരിമലയിൽ BSNL ഫ്രീ വൈഫൈ സേവനം!
ലാവ സ്റ്റോം 5G വിലയും ലഭ്യതയും
8GB റാമും 128 GB റോമും വരുന്ന ലാവ ഫോണാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഡിസംബർ 28ന് ഫോൺ വിൽപ്പന ആരംഭിക്കും. ഗെയ്ൽ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നീ 2 നിറങ്ങളിൽ ഫോൺ ലഭിക്കുന്നു. ആമസോണിലാണ് ലാവ സ്റ്റോം 5Gയുടെ സെയിൽ. 11,999 രൂപയാണ് വില.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.