Lava O2: 50MP ക്യാമറയുള്ള പുതിയ Lava Phone, ലോഞ്ചിന് മുന്നേ വിശേഷങ്ങൾ അറിയാം| TECH NEWS

Updated on 20-Mar-2024
HIGHLIGHTS

Lava O2 മാർച്ച് 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

സുഗമമായതും, ആധുനിക ഫീച്ചറുകളുമുള്ള സ്ക്രീൻ എക്സ്പീരിയൻസ് ലാവയിലുണ്ടാകും

റിയൽമി C35ലും മോട്ടോ ജി14ലും ഉപയോഗിച്ചിട്ടുള്ള പ്രോസസറായിരിക്കും ഇതിലുണ്ടാവുക

Lava ഇനി വിപണിയിലേക്ക് എത്തിക്കുന്ന സ്മാർട്ഫോണാണ് Lava O2. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ഫോൺ മാർച്ച് 22നാണ് ലോഞ്ച് ചെയ്യുക. ഇതിനകം ഫോൺ ആമസോൺ വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

50MP ഡ്യുവൽ ക്യാമറയിൽ വരുന്ന Lava O2ന്റെ വിലവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടില്ല. എന്നാൽ ഫോൺ പതിവ് പോലെ ബജറ്റ് ലിസ്റ്റിൽ തന്നെ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 22ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫോൺ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചത്. ലാവ ഒ2 സാധാരണക്കാരന് ഇണങ്ങുന്ന ഫോണായിരിക്കുമോ?

Lava O2

Lava O2 ഡിസ്പ്ലേ

സുഗമമായതും, ആധുനിക ഫീച്ചറുകളുമുള്ള സ്ക്രീൻ എക്സ്പീരിയൻസ് ഇതിൽ ലഭിച്ചേക്കും. ഫ്ലാറ്റ് ഡിസ്പ്ലേയിൽ മുൻ ക്യാമറയ്ക്കുള്ള പഞ്ച് ഹോൾ ഘടിപ്പിച്ചിട്ടുണ്ടാകും. 6.5 ഇഞ്ച് HD പ്ലസ് ഡിസ്‌പ്ലേയായിരിക്കും ലാവ ഒ2ലെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും.

Lava O2 പ്രോസസർ

റിയൽമി C35ലും മോട്ടോ ജി14ലും ഉപയോഗിച്ചിട്ടുള്ള പ്രോസസറായിരിക്കും ലാവയും അവതരിപ്പിക്കുക. അതായത് ലാവ O2ൽ യുണിസോക്ക് ടി 616 ആയിരിക്കും ചിപ്സെറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 8GB LPDDR4x റാമും 128GB UFS 2.2 സ്റ്റോറേജുമായും ജോഡിയാക്കുന്നു. ഫോൺ ആൻഡ്രോയിഡ് 13 എന്ന OSലായിരിക്കും പ്രവർത്തിക്കുന്നത്.

ക്യാമറയും ബാറ്ററിയും

50MP ഡ്യുവൽ ക്യാമറ സിസ്റ്റം ഉൾപ്പെടുത്തി വരുന്ന ഫോണാണ് ലാവ ഒ2. ഇതിന് 18W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുണ്ട്. ഫോണിന്റെ ബാറ്ററി പെർഫോമൻസ് നിങ്ങളെ നിരാശപ്പെടുത്തില്ല. കാരണം ഇതിന് 5000mAh ബാറ്ററിയായിരിക്കും ഉണ്ടാകുക. എന്നാൽ ഇതൊരു 5G ഫോണാകാൻ സാധ്യതയില്ല. റിപ്പോർട്ടുകൾ പറയുന്നത് ലാവ O2ൽ 4G കണക്റ്റിവിറ്റി ഉണ്ടായിരിക്കുമെന്നതാണ്.

USB Type-C ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ലാവ സ്മാർട്ഫോണാണിത്. സൈഡ്- മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ലാവയിലുള്ളത്. ഇതിൽ 3.5mm ഹെഡ്ഫോൺ ജാക്കും ലാവ ഒ2ലുണ്ടാകും. എന്തായാലും ലാവ ഒ2ന്റെ വില സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Read More: Realme Narzo 70 Pro 5G: നിങ്ങളിലെ ഫോട്ടോഗ്രാഫർക്ക് ചേരുന്ന ഫോൺ, വിലയും അതിശയിപ്പിക്കും! TECH NEWS

എങ്കിലും 20,000 രൂപയ്ക്കോ 15,000 രൂപയ്ക്കോ താഴെയായി വില പ്രതീക്ഷിക്കാം. എന്തായാലും മുതിർന്നവർക്കും സാധാരണക്കാർക്കും ഇണങ്ങുന്ന സ്മാർട്ഫോണാണിത്. രണ്ട് നിറങ്ങളിൽ ലാവ ഒ2 വാങ്ങാനാകും. മജസ്റ്റിക് പർപ്പിൾ നിറത്തിലും പുതിയ ലാവ ഫോൺ അവതരിപ്പിക്കുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :