Lava O2 Sale in India: വലിയ ബാറ്ററിയും സ്മൂത്ത് ഡിസ്പ്ലേയുമുള്ള Lava O2, ആദ്യ സെയിലിൽ 500 രൂപ കൂപ്പണും ബാങ്ക് ഓഫറുകളും

Updated on 27-Mar-2024
HIGHLIGHTS

Lava O2 ആദ്യ സെയിൽ മികച്ച ഓഫറുകളോടെ തുടങ്ങി

4G കണക്റ്റിവിറ്റിയുള്ള ഫോൺ സാധാരണക്കാർക്ക് ബെസ്റ്റ് ഓപ്ഷൻ

ആകർഷകമായ ഓഫറുകളോടെയാണ് ഈ ലോ ബജറ്റ് ഫോൺ വിറ്റഴിക്കുന്നത്

ബജറ്റ് സെഗ്മെന്റിൽ ഏറ്റവും പുതിയതായി വന്ന ഫോണാണ് Lava O2. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഫോൺ ലോഞ്ച് ചെയ്തത്. ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് ലാവ ഒ2ന്റെ സെയിലും ആരംഭിച്ചു. ആകർഷകമായ ഓഫറുകളോടെയാണ് ഈ ലോ ബജറ്റ് ഫോൺ വിറ്റഴിക്കുന്നത്. 10,000 രൂപയ്ക്കും താഴെ വില വരുന്ന ഫോണിൽ എന്തെല്ലാമാണ് ഫീച്ചറുകളെന്ന് അറിയാമോ? ഒപ്പം ഫോണിന്റെ വിൽപ്പനയെ കുറിച്ചും നോക്കാം.

Lava O2

ലാവ O1ന്റെ പിൻഗാമിയായാണ് കമ്പനി ഈ ഫോണിനെ അവതരിപ്പിച്ചത്. 4G കണക്റ്റിവിറ്റിയുള്ള ഫോണിന്റെ ആദ്യ സെയിൽ മാർച്ച് 27ന് ആരംഭിച്ചു. വിലയും ഓഫറും അറിയുന്നതിന് മുമ്പ് ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കാം.

Lava O2 ഫീച്ചറുകൾ

Lava O2 ഫീച്ചറുകൾ

6.5-ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയുള്ള ഫോണിൽ 90Hz റീഫ്രെഷ് റേറ്റ് ലഭിക്കും. 1600 x 720 പിക്സലിന്റെ HD+ റെസല്യൂഷനും ഫോണിൽ ഫീച്ചർ ചെയ്യുന്നു. യൂണിസോക് T616 ഒക്ടാ-കോർ പ്രോസസറാണ് ലാവ ഒ2ലുള്ളത്. ഇതിൽ 8GB റാമും 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജും ലാവ നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 13 OS-ൽ പ്രവർത്തിക്കുന്ന ഫോണാണ്. അതിനാൽ ഏറ്റവും പുതിയ OS ഫോണിൽ പ്രതീക്ഷിക്കണ്ട. എങ്കിലും കമ്പനി രണ്ട് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു സാധാരണക്കാരന് ഉപയോഗിക്കാനുള്ള തരത്തിലാണ് ക്യാമറയും പ്രോസസറുമെല്ലാം. സ്മാർട്ഫോൺ ആവശ്യമുള്ള മുതിർന്നവർക്കും ഈ ഫോൺ ബെസ്റ്റ് ചോയിസാണ്.

ലാവ ഒ2വിൽ നൽകിയിട്ടുള്ളത് 5,000mAh ബാറ്ററിയാണ്. എന്നാൽ ഇതിൽ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് മാത്രമാണ് ലഭിക്കുക. ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന ബജറ്റ്- ഫ്രെണ്ട്ലി ഫോണാണിത്. 50MP പിൻ ക്യാമറയെ കൂടാതെ 8MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

ലാവ ഇതിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് നൽകിയിരിക്കുന്നു. കൂടാതെ ഫേസ് അൺലോക്ക് ഫീച്ചറും ലഭിക്കും. വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് പോലുള്ള സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഫീച്ചറുകളുമുണ്ട്.

വിലയും ആദ്യ സെയിലും

ആമസോൺ ഇന്ത്യയിൽ ഇന്ന് ഫോൺ വിൽപ്പന ആരംഭിച്ചു. ലാവയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്ന് വേണമെങ്കിലും വാങ്ങാം. 8,498 രൂപ വിലയിട്ടാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ഫസ്റ്റ് സെയിലിൽ 7,998 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതിനായി ആമസോൺ 500 രൂപയുടെ ഇൻസ്റ്റന്റ് കൂപ്പൺ ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു.

Read More: POCO C61 Launched: 5000mAh ബാറ്ററി ഫോണുമായി വീണ്ടും Poco, 7000 രൂപ മുതൽ! Tech News

ആമസോൺ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇംപെരിയൽ ഗ്രീൻ, മജസ്റ്റിക് പർപ്പിൾ നിറങ്ങളിൽ ഫോൺ വാങ്ങാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :