മോട്ടോയെയും റിയൽമിയെയും പിന്നിലാക്കാൻ Lava Blaze X 5G എത്തി. 15000 രൂപയിൽ താഴെയുള്ള സ്മാർട്ഫോണാണ് ഇന്ത്യൻ മൊബൈൽ കമ്പനി പുറത്തിറക്കിയത്. കുറേ നാളായി ലാവ ഈ പുതിയ ഫോണിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നു. കാത്തിരുപ്പുകൾക്ക് ശേഷം Lava Blaze X 5G ലോഞ്ച് ചെയ്തു.
പുതിയതും പ്രീമിയം ഡിസൈനുമാണ് ഈ സ്മാർട്ഫോണിലുള്ളത്. 6.67 വലിപ്പമുള്ള 5G സ്മാർട്ഫോണാണിത്. 64MP പ്രൈമറി ക്യാമറയാണ് ഇന്ത്യൻ മൊബൈൽ കമ്പനിയുടെ പുതിയ സെറ്റിലുള്ളത്. മൂന്ന് വേരിയന്റുകൾ ലാവ ബ്ലേസ് X ഫോണിൽ നൽകിയിട്ടുണ്ട്.
1080×2400 പിക്സൽ റെസലൂഷനുള്ള ഫോണാണ് ലാവ അവതരിപ്പിച്ചിട്ടുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റ് വരുന്നു. 800nits പീക്ക് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണിത്. നേരത്തെ പറഞ്ഞ പോലെ ഫോണിന്റെ സ്ക്രീനിന് 6.67 ഇഞ്ച് വലിപ്പമുണ്ട്. ഇത് ഫുൾ-എച്ച്‌ഡി+ കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ്.
ലാവ ബ്ലേസ് X 5G-യ്ക്ക് ആൻഡ്രോയിഡ് 14 ഒഎസ് ആണുള്ളത്. കമ്പനി 2 വർഷത്തെ ഒഎസ് അപ്‌ഗ്രേഡ് നൽകിയിട്ടുണ്ട്. 2 വർഷത്തെ ത്രൈമാസ സെക്യൂരിറ്റി അപ്‌ഗ്രേഡും കമ്പനി ഓഫർ ചെയ്യുന്നു. അതുകൊണ്ട് തന്നെ പുതിയതായി വരുന്ന ആൻഡ്രോയിഡ് 15 ഫോണിൽ ലഭിക്കുന്നതായിരിക്കും.
മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്. 8GB വരെ LPDDR4X റാമും 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയിട്ടുണ്ട്. 5000mAh Li-Polymer ബാറ്ററിയിൽ നൽകിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിങ്ങിനെയും ലാവ ബ്ലേസ് എക്സ് സപ്പോർട്ട് ചെയ്യുന്നു.
ഫോണിന്റെ ക്യാമറയിലേക്ക് കടന്നാൽ ലാവ ബ്ലേസ് X-ൽ ഡ്യുവൽ ക്യാമറ യൂണിറ്റുണ്ട്. സോണി സെൻസറുള്ള 64MP മെയിൻ ക്യാമറ ഇതിൽ നൽകിയിരിക്കുന്നു. 2MP സെക്കൻഡറി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മൂന്ന് വേരിയന്റുകളാണ് ലാവ ബ്ലേസ് X ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്. 4GB+128GB, 6GB+128GB, 8GB+128GB വേരിയന്റുകളാണ് ഫോണിലുള്ളത്.
4GB+128GB ലാവ ഫോണിന് 14999 രൂപയാണ് വില വരുന്നത്. 6GB സ്റ്റോറേജ് ലാവ ബ്ലേസ് X-ന്റെ വില 15999 രൂപയാണ്. 8GB സ്റ്റോറേജ് 16999 രൂപയ്ക്കാണ് പുറത്തിറങ്ങിയത്.
Read More: Redmi 13 5G: പത്താം വാർഷികം പൊളിച്ചു! Xiaomi പുറത്തിറക്കിയത് Snapdragon പ്രോസസറുള്ള New ബജറ്റ് ഫോൺ
മൂന്ന് കളർ ഓപ്ഷനുകളിലാണ് ലാവ ബ്ലേസ് X വരുന്നത്. സ്റ്റാർലൈറ്റ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ലഭിക്കും. ജൂലൈ 20 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ആമസോണിലും ലാവ ഇ-സ്റ്റോറിലും ഫോൺ വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് ഓഫറായി 1000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.