50MP മെയിൻ ക്യാമറയുമായി ലാവ അവതരിപ്പിച്ച ലോ- ബജറ്റ് ഫോണാണ് Lava Blaze Pro 5G. മീഡിയാടെക് ഡൈമൻസിറ്റി 6020 പ്രോസസറുള്ള ഈ കിടിലൻ 5G ഫോൺ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഫോണിന്റെ ഫീച്ചറുകളും വിലയും നിലവിൽ ലഭ്യമായ ഓഫറുകളും വിശദമായി അറിയാം…
6.78-ഇഞ്ച് FHD+ സ്‌ക്രീനാണ് ലാവ ബ്ലേസ് പ്രോ 5Gയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1080 x 2460 പിക്സൽ റെസല്യൂഷനുണ്ടെങ്കിലും ഈ ലാവ ഫോണിൽ HDR ഡിസ്പ്ലേയില്ല എന്നത് ആദ്യമേ പറയട്ടേ. എന്നാൽ low budget phoneകളിൽ പ്രതീക്ഷിക്കാവുന്നതിലധികം ഫീച്ചറുകൾ ലാവ ഈ മോഡലിൽ കൊണ്ടുവന്നിരിക്കുന്നു. 120Hzന്റെ റീഫ്രെഷ് റേറ്റും, 8GB RAMഉം 12,000 രൂപ റേഞ്ചിൽ വരുന്ന സ്മാർട്ഫോണിൽ ഉണ്ടെന്നത് വലിയ സവിശേഷതയാണ്.
ഇനി ഫോണിന്റെ ക്യാമറയിലേക്ക് വന്നാൽ 50MPയാണ് മെയിൻ സെൻസർ. AI പിന്തുണയ്ക്കുന്ന സെക്കൻഡറി ക്യാമറയും ലാവ ബ്ലേസ് പ്രോ 5Gയിലുണ്ട്. സെൽഫിയ്ക്കായി 8MPയുടെ ഫ്രെണ്ട് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
നേരത്തെ പറഞ്ഞ പോലെ മീഡിയാടെക് ഡൈമൻസിറ്റി 6020 പ്രോസസറാണ് ഫോണിലുള്ളത്. 5000mAh ആണ് ബാറ്ററി. 30Wന്റെ ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഈ ബജറ്റ് ഫോൺ ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ ഫുൾ ചാർജാകും. 5Gയെ പിന്തുണയക്കുന്ന ഡ്യുവൽ സിം ഫീച്ചറാണ് ലാവ ബ്ലേസ് പ്രോ 5Gയിൽ നൽകിയിട്ടുള്ളത്. 8GB RAMഉം 128GB സ്റ്റോറേജും ഫോണിലുണ്ട്.
ഓഫറിൽ വാങ്ങാൻ ഇതാണ് അവസരം… Click Here
ക്യാമറയിൽ വലിയ കേമനെന്ന് പറയാനാകില്ലെങ്കിലും ദീർഘ ബാറ്ററി ലൈഫും സ്റ്റോറേജുമുള്ള ഈ സ്മാർട്ഫോൺ കുറഞ്ഞ പൈസയ്ക്ക് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇണങ്ങുന്ന ഓപ്ഷനാണ്.
ആമസോണിൽ ലാവ ബ്ലേസ് പ്രോ 5G ഇപ്പോൾ ലഭ്യമാണ്. ഒക്ടോബർ 3 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. 12,499 രൂപയ്ക്ക് ഫോൺ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാം. 17% വിലക്കിഴിവോടെയാണ് ഇത് വിൽക്കുന്നത്.
Read More: iQOO Z7 Pro 5G Amazing Offer: വൻ ഡിസ്‌കൗണ്ടിൽ ഐക്യൂ ഫോൺ വാങ്ങാം
ഏതാനും ബാങ്ക് ഓഫറുകളും ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. ICICI ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുകയാണെങ്കിൽ Amazon discount ലഭിക്കും. കൂടാതെ, J and K ബാങ്കിന്റെ ഡെബിറ്റ് കാർഡിലൂടെയുള്ള പർച്ചേസിനും വിലക്കിഴിവുണ്ട്. ഇനി എക്സ്ചേഞ്ച് ഓഫറിലൂടെ ലാവ ബ്ലേസിന്റെ 5G സ്വന്തമാക്കാൻ പദ്ധതിയുണ്ടെങ്കിൽ 11,700 രൂപ വിലക്കിഴിവ് ലഭിക്കും. എന്നാൽ, നിങ്ങൾ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോണിന് അനുസരിച്ച് വിലയിൽ വ്യത്യാസം വരും.