Lava ഏറ്റവും പുതിയ സ്മാർട്ഫോൺ ഇതാ ഇന്ത്യയിൽ എത്തി. Lava Blaze Curve 5G ആണ് ഇന്ന് വിപണിയിൽ അവതരിപ്പിച്ചത്. ബജറ്റ് ലിസ്റ്റിൽ എത്തുന്ന ഏറ്റവും പുതിയ സ്മാർട്ഫോണാണ് ലാവയുടേത്. 17,000 രൂപയിലാണ് ലാവ ബ്ലേസ് കർവ് ലോഞ്ച് ചെയ്യുന്നത്.
64MPയുള്ള ട്രിപ്പിൾ ക്യാമറയാണ് ലാവ ബ്ലേസ് കർവ് 5Gയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം. ഒപ്പം വിലയും വിൽപ്പനയും എങ്ങനെയാണെന്നും നോക്കാം.
6.67 ഇഞ്ച് വലിപ്പമാണ് ലാവ ബ്ലേസ് കർവ് 5Gയിലെ ഡിസ്പ്ലേയ്ക്കുള്ളത്. ഇത് വളഞ്ഞ AMOLED ഡിസ്പ്ലേയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. HDR, HDR10, HDR10+ എന്നിവയെ ഫോൺ പിന്തുണയ്ക്കും. വൈഡ് വൈൻ L1 ഡിസ്പ്ലേയും ലാവ ബ്ലേസ് കർവ് സപ്പോർട്ട് ചെയ്യും. 120Hz റിഫ്രഷ് റേറ്റാണ് ലാവ ബ്ലേസ് കർവിനുള്ളത്. 800നിറ്റ്സ് ബ്രൈറ്റ്നെസ്സും ഈ ഫോണിലുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 64-മെഗാപിക്സൽ പ്രധാന സെൻസറാണ് ബ്ലേസ് കർവിലുള്ളത്. 8MP അൾട്രാ-വൈഡ്-ആംഗിൾ സെൻസറും 2MP മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. പഞ്ച്-ഹോൾ ഡിസൈനിൽ 32 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയും ഫിക്സ് ചെയ്തിരിക്കുന്നു.
ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ടുള്ള ഫോണാണിത്. ജോഡി സ്റ്റീരിയോ സ്പീക്കറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. 5,000mAh ബാറ്ററിയാണ് ലാവ ബ്ലേസ് കർവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിലുണ്ടാകും. ഇതിലെ പരിമിതി എന്തെന്നാൽ ആൻഡ്രോയിഡ് 13 ആണ് OS.
ഇപ്പോഴിറങ്ങുന്ന മിക്ക ഫോണുകളിലും ആൻഡ്രോയിഡ് 14 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇതിന് 2 തലമുറ OS അപ്ഡേറ്റും, 3 വർഷത്തെ സെക്യൂരിറ്റി പാച്ചും ലഭ്യമാണ്.
8GB LPDDR5 റാമാണ് ലാവ ബ്ലേസ് കർവിലുള്ളത്. ഇതിന് 128 ജിബി സ്റ്റോറേജും, 256GB സ്റ്റോറേജുമുള്ള 2 വേരിയന്റുകൾ ലഭ്യമായിരിക്കും. ഇതിൽ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 17,999 രൂപ വിലയാകും. 8GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിന് 18,999 രൂപയാണ് വില.
READ MORE: WOW! ഇനി തൊടേണ്ട, ഒന്ന് നോക്കിയാൽ മതി! AI eye-tracking ഫോണുമായി Honor| TECH NEWS
2 നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഐയൺ ഗ്ലാസ്, വിറിഡിയൻ ഗ്ലാസ് നിറങ്ങളിൽ ലാവ ബ്ലേസ് കർവ് ലഭ്യമാകും. ലാവയുടെ പുതിയ ഫോണിന്റെ ആദ്യ സെയിൽ മാർച്ച് 11നാണ്. ആമസോൺ വഴിയും ലാവ വെബ്സൈറ്റ് വഴിയും വിൽപ്പന നടക്കും. ഏതാനും റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയും ഫോൺ വാങ്ങാം.