ലാവയുടെ ബഡ്ജറ്റ് 5G സ്മാർട്ട് ഫോണുകളുടെ സെയിൽ ഇന്ന്
ലാവയുടെ ബഡ്ജറ്റ് 5G സ്മാർട്ട് ഫോണുകളുടെ സെയിൽ ഇന്ന്
ആമസോണിലൂടെ ഉച്ചയ്ക്ക് ആരംഭിക്കുന്നതാണ്
ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു ബഡ്ജറ്റ് 5ജി സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Lava Blaze 5ജി എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് . ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .
LAVA BLAZE 5G SPECS AND FEATURES
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio 700 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിൽ വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ Android 12 ലാണ് ഓ എസ് പ്രവർത്തനം നടക്കുന്നത് .
എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ വിലയും മറ്റു വിവരങ്ങളും ഇപ്പോൾ പുറത്തുവിട്ടില്ല .ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ആണ് ഇന്ത്യയുടെ സ്വന്തം 5ജി ഫോൺ ആയ LAVA BLAZE 5G ഫോൺ പുറത്തിറക്കിയത് .10000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോൺ ആണിത് .