Lava Blaze 5G Price Cut: ആമസോണിൽ ലാവ ബ്ലേസ് 5ജിക്ക് വൻ ഡിസ്കൗണ്ട്

Lava Blaze 5G Price Cut: ആമസോണിൽ ലാവ ബ്ലേസ് 5ജിക്ക് വൻ ഡിസ്കൗണ്ട്
HIGHLIGHTS

Lava Blaze 5G 10999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും

14,999 രൂപയാണ് ഈ ഫോണിന്റെ വില

മൂന്ന് പിൻക്യാമറകളാണ് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിലുള്ളത്

മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഫോണുകൾ നിരവധിയാണ്. അ‌ത്തരത്തിൽ ഒരു ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ ആണ് ലാവ ബ്ലേസ് 5ജി. ആമസോണിൽ ലാവ ബ്ലേസ് 5ജിക്ക് ഇപ്പോൾ വൻ ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. ഒരു 5ജി ഫോൺ കുറഞ്ഞ നിരക്കിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങിക്കാവുന്ന മികച്ച ഓപ്ഷനാണ് Lava Blaze 5G.  മികച്ച ഫീച്ചറുകളോടെ എത്തുന്ന Lava Blaze 5G ഇപ്പോൾ 10999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. 14,999 രൂപ വിലയുള്ള ഈ ഫോണിന് 4000 രൂപയുടെ ഡിസ്കൗണ്ട് നൽകിയാണ് ഇപ്പോൾ ആമസോൺ 10999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ 

Lava Blaze 5G ഓഫറുകൾ 

എക്സ്ചേഞ്ച് ഓഫറായി പരമാവധി 11,200 രൂപ വരെ ഡിസ്കൗണ്ട് നൽകുമെന്ന് ആമസോൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അ‌ത് പൂർണ്ണമായും ലഭ്യമാകില്ല എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ പരിഗണിച്ചാകും തുക നിശ്ചയിക്കുക. എങ്കിലും എക്സ്ചേഞ്ച് ഓഫറിലൂടെ ലാവ ബ്ലേസ് 5ജിയുടെ വിലയിൽ നല്ലരീതിയിൽ കുറവുവരുത്താൻ സാധിക്കും. ഇതിന് പുറമേ നിരവധി ബാങ്ക് ഓഫറുകളും ലഭ്യമാണ്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 18-24 മാസ ഇഎംഐ ഓപ്ഷൻ വഴി പർച്ചേസ് നടത്തുന്ന ഉപയോക്താക്കൾക്ക് 15,00 രൂപ വരെ ( 7.5% ) ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. 

Lava Blaze 5G ഡിസ്‌പ്ലേയും പ്രോസസറും 

ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിൽ 6.51 ഇഞ്ച് HD+ 720z1600 പിക്സൽ ഡിസ്പ്ലെയാണുള്ളത്. 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 700 ചിപ്പ്സെറ്റാണ്. മുകളിൽ സൂചിപ്പിച്ചത് പോലെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. റാം എക്സ്പാൻഡ് ചെയ്യാനും ഡിവൈസിൽ സൌകര്യമുണ്ട്. വെർച്വൽ റാം ഫീച്ചർ വഴി റാം 7 ജിബി വരെ വർധിപ്പിക്കാൻ സാധിക്കും.

Lava Blaze 5G ക്യാമറ

മൂന്ന് പിൻക്യാമറകളാണ് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിലുള്ളത്. ഇതിലുള്ള പ്രൈമറി ക്യാമറ 50 എംപിയാണ്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) സപ്പോർട്ടുള്ള ക്യാമറയാണ് ഇത്. ഇതിനൊപ്പമുള്ള രണ്ട് സെൻസറുകളും മികച്ചതാണ്. 2കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുമായിട്ടാണ് ഇത് വരുന്നത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും ലാവ നൽകിയിട്ടുണ്ട്. ഫോണിന്റെ വശത്തായി പവർബട്ടണൊപ്പം തന്നെ ഫിങ്കർപ്രിന്റ് സെൻസറും ലാവ നൽകിയിട്ടുണ്ട്. ഡിവൈസിലുള്ള 128 ജിബി സ്റ്റോറേജ് തികയാത്ത ആളുകൾക്കായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യൂവൽ ബാൻഡ് വൈഫൈ, ബ്ലൂട്ടൂത്ത് v5.1, ജിപിഎസ്, 3.5എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് ഡിവൈസിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Lava Blaze 5G ബാറ്ററി

ലാവ ബ്ലേസ് 5ജിയിൽ 5000 mAh ബാറ്ററിയാണുള്ളത്. 5ജി ഡിവൈസ് ആയതിനാൽ തന്നെ വലിയ ബാറ്ററി ആവശ്യമാണ്. ഫോണിന് ഒരു ദിവസം മുഴുവനും പവർ നൽകാൻ ഈ ബാറ്ററിക്ക് സാധിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo