8,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുള്ള Lava Blaze 2

8,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുള്ള Lava Blaze 2
HIGHLIGHTS

ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും

പ്രീമിയം ഗ്ലാസ് ഫിനിഷും പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമുണ്ട് ഈ ഫോണിന്

മറ്റൊരു പ്രധാന സവിശേഷത ബ്ലോട്ട് ഫ്രീ ആൻഡ്രോയിഡ് എക്സ്പീരിയൻസ് ആണ്

ലാവ ബ്ലേസ് 2 (Lava Blaze 2)  9000 രൂപയിൽ താഴെ വിലയിൽ മികച്ച സവിശേഷതകളുമായിട്ട് വരുന്ന മികച്ച സ്മാർട്ഫോണാണ്. ഇത് 4ജി സപ്പോർട്ട് മാത്രമുള്ള ഫോണാണ്.

ലാവ ബ്ലേസ് 2ന്റെ  (Lava Blaze 2) വിലയും ലഭ്യതയും

ലാവ ബ്ലേസ് 2 (Lava Blaze 2) സ്മാർട്ട്‌ഫോണിന്റെ വേരിയന്റിന് 8,999 രൂപയാണ് വില. ആമസോൺ, ലാവ ഇന്ത്യ ചാനലുകൾ എന്നിവ വഴി ഈ എൻട്രിലെവൽ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വാങ്ങാം. ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.

ലാവ ബ്ലേസ് 2ന്റെ  (Lava Blaze 2) ഡിസൈൻ

പ്രീമിയം ഗ്ലാസ് ഫിനിഷും പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായിട്ടാണ് ലാവ ബ്ലേസ് 2 (Lava Blaze 2) വരുന്നത്. ഈ സെഗ്‌മെന്റിലെ സ്മാർട്ട്‌ഫോണുകളിൽ അധികം കാണാത്ത ഡിസൈൻ സവിശേഷതയാണ് ഇത്. വില കുറഞ്ഞ സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ സാധാരണയായി കാണാറുള്ള വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിന് പകരം ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേയുമായി കഴിഞ്ഞ വർഷം മോട്ടറോള മോട്ടോ ജി22 എന്ന ഡിവൈസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിൽ പോലും പ്ലാസ്റ്റിക്ക് മെറ്റീരിയലാമ് ഉപയോഗിച്ത്. അതുകൊണ്ട് ലാവ ബ്ലേസ് 2 (Lava Blaze 2) സെഗ്മെന്റിലെ മികച്ച ഡിസൈനുള്ള ഫോൺ തന്നെയാണെന്ന് പറയാം.

ലാവ ബ്ലേസ് 2ന്റെ (Lava Blaze 2) ഒഎസ്

ലാവ ബ്ലേസ് 2 (Lava Blaze 2)ന്റെ മറ്റൊരു പ്രധാന സവിശേഷത ബ്ലോട്ട് ഫ്രീ ആൻഡ്രോയിഡ് എക്സ്പീരിയൻസ് ആണ്. സ്മാർട്ട്‌ഫോണിന് ആവശ്യമായ ആപ്പുകൾ മാത്രമേ ഉപയോക്താവിന് ലഭിക്കുകയുള്ളു. ജിമെയിൽ, സെറ്റിങ്സ്, ക്യാമറ എന്നിവ പോലെ നീക്കം ചെയ്യാനാവാത്ത ചില ആൻഡ്രോയിഡ് ആപ്പുകൾ മാത്രമേ ഫോണിൽ ഉണ്ടായിരിക്കുകയുള്ളു. ഈ ഫോണിന് ആൻഡ്രോയിഡ് 13ലേക്കുള്ള അപ്‌ഗ്രേഡും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി നൽകും.

ലാവ ബ്ലേസ് 2ന്റെ  (Lava Blaze 2) ഡിസ്പ്ലേ 

ലാവ ബ്ലേസ് 2 (Lava Blaze 2) സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റുള്ളതും 2.5ഡി കർവ്ഡ് സ്ക്രീനുള്ളതുമായ 6.5 ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. സ്മാർട്ട്‌ഫോണിന്റെ മൊത്തത്തിലുള്ള ഏസ്തെറ്റിക്സ് മെച്ചപ്പെടുത്തുന്നത് ഗ്ലാസ് ഡിസ്‌പ്ലേയുടെ അരികിലുള്ള ചെറിയ കർവ്വാണ്. ഈ എൻട്രിലെവൽ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി616 എസ്ഒസിയാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിലുണ്ട്.

ലാവ ബ്ലേസ് 2ന്റെ (Lava Blaze 2) ക്യാമറ

ലാവ ബ്ലേസ് 2 (Lava Blaze 2) ൽ 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. ബ്യൂട്ടി, എച്ച്‌ഡിആർ, നൈറ്റ്, പോർട്രെയിറ്റ്, പനോരമ, സ്ലോ മോഷൻ, ടൈം-ലാപ്‌സ്, ഓഡിയോ നോട്ട്സ് എന്നിവയാണ് സ്മാർട്ട്‌ഫോണിലെ ഇൻബിൽറ്റ് ക്യാമറ ഫീച്ചറുകൾ. 

ലാവ ബ്ലേസ് 2ന്റെ (Lava Blaze 2) ബാറ്ററി 

18W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

 

Digit.in
Logo
Digit.in
Logo