ഇന്ത്യയിൽ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് Lava. Lava Blaze 2 5G സ്‌മാർട്ട്‌ഫോൺ നവംബർ 2(നാളെ)ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ലോഞ്ച് ഇവന്റ് കാണാനുള്ള രജിസ്ട്രേഷനും ഓപ്പൺ സോഴ്സ് ആക്കിയിട്ടുണ്ട്..ഈ ഫോണിന്റെ ലോഞ്ച് ഇവന്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും, ഇവന്റ് യുട്യൂബിൽ തത്സമയം കാണാം.
വളരെ ആകർഷകമായ ഡിസൈനിലുള്ള ഈ ഫോണിന് നൽകിയിരിക്കുന്നത്. 50MP എഐ ഡ്യുവൽ റിയർ ക്യാമറയും ഫ്ലാഷ് ലൈറ്റും ഉണ്ട്. കമ്പനി നൽകിയ ടീസർ ചിത്രങ്ങൾ ഈ ഫോണിനെ രണ്ട് കളർ ഓപ്ഷനുകളിൽ കാണിക്കുന്നു.
ലാവയുടെ ഈ ഫോണിന്റെ മുകളിൽ വലത് കോണിൽ പവർ, വോളിയം ബട്ടണുകൾ ഉള്ളപ്പോൾ, മുകളിൽ ഇടത് വശത്തു സിം ട്രേ ദൃശ്യമാകും..ഈ ഫോണിന്റെ സവിശേഷതകളും മറ്റ് ഫീച്ചറുകളും അധികം വെളിപ്പെടുത്തിയിട്ടില്ല..Lava Blaze 2 5G ഇന്ത്യയിൽ Realme Narzo 60x 5G, Realme 11x 5G, Redmi 12 5G , Infinix Hot 30 5G , Moto G54 5G എന്നിവയുമായി മത്സരിക്കും. .
MediaTek Dimensity 6020 SoC ആണ് നൽകുന്നത്. ചിപ്പ് 6GB വരെ റാമും 128GB വരെ UFS 2.2 സ്റ്റോറേജുമായി ജോടിയാക്കും. റിംഗ് ലൈറ്റിനൊപ്പം പിന്നിൽ Lava Blaze 2 5G ന് 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 mAh ബാറ്ററിയും പായ്ക്ക് ചെയ്യാം.Lava Blaze 2 5Gയുടെ പ്രത്യേകതകൾ. ഫോണിന്റെ ഡിസ്പ്ലേ LCD ആയിരിക്കും.
കൂടുതൽ വായിക്കൂ: Reliance SBI Card Launch: SBI-യുമായി കൈകോർത്ത് Reliance പുറത്തിറക്കിയ ക്രെഡിറ്റ് കാർഡ് എന്തെന്ന് അറിയൂ…
50 MP എഐ ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. ഓക്സിലറി സെൻസറും LED ഫ്ലാഷുമായാണ് ഡ്യുവൽ ക്യാമറ സെറ്റപ്പുള്ള ലാവ ബ്ലേസ് ഫോണിന്റെ പ്രൈമറി സെൻസർ വരുന്നത്. AI ക്യാമറ ഫീച്ചറുകളും ഇതിലുണ്ടെന്നനാണ് സൂചനകൾ.
ഇന്ത്യയിൽ Lava Blaze 2 5G വില 11,000 മുതൽ 15,000 രൂപ വരെയാകാനാണ് സാധ്യത, ഫോണിന്റെ വിലയെ കുറിച്ചും സ്പെസിഫിക്കേഷനുകളെയും കുറിച്ച് ഇതുവരെയും കമ്പനി ഒരു വ്യക്തത നൽകിയിട്ടില്ല.