ഇന്ത്യയുടെ ആദ്യ ഡൈമൻസിറ്റി 7050 സ്മാർട്ഫോണായ ലാവ അഗ്നി 2 5G അവതരിപ്പിച്ച ബ്രാൻഡിൽ നിന്നും ഇതാ വീണ്ടുമൊരു കിടിലൻ ആൻഡ്രോയിഡ് ഫോൺ വരുന്നു. ലാവയുടെ ഏറ്റവും പുതിയ ഫോൺ Lava Blaze 2 5G ഈ വരുന്ന നവംബർ 2ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നു.
ഫോണിന്റെ വിലയോ പ്രത്യേകതകളോ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എങ്കിലും വളരെ വിലക്കുറവായിരിക്കും ലാവ ബ്ലേസ് 2നെന്നാണ് റിപ്പോർട്ടുകൾ. ഫോണിന് 50MPയുടെ മെയിൻ ക്യാമറ ഉണ്ടാകുമെന്നും, 10,000 രൂപ റേഞ്ചിലുള്ള ലോ- ബജറ്റ് ഫോണായിരിക്കുമിതെന്നും പറയുന്നുണ്ട്.
ഫോണിന്റെ ഡിസ്പ്ലേ LCD ആയിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6020 പ്രൊസസറാണ് ഫോണിലുണ്ടാകുക എന്ന് ചില റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ഇതിൽ മാലി G57 GPU ഉൾപ്പെടുന്നു.
18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ലോ ബജറ്റ് 5G ഫോണായിരിക്കുമെന്നാണ് പറയുന്നത്. 2 സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്ന് പറയുന്നു. 4GB റാമും 64GB സ്റ്റോറേജുമുള്ള ലാവ ബ്ലേസ് 2 5ജിയും, മറ്റൊന്ന് 6GB റാമും, 128GB സ്റ്റോറേജുമുള്ള ഫോണുമായിരിക്കും.
ക്യാമറയിലും മികച്ച ഫീച്ചറുകൾ ഇതിലുൾപ്പെടുന്നു. 50MPയാണ് ഫോണിന്റെ മെയിൻ ക്യാമറ. ഓക്സിലറി സെൻസറും LED ഫ്ലാഷുമായാണ് ഡ്യുവൽ ക്യാമറ സെറ്റപ്പുള്ള ലാവ ബ്ലേസ് ഫോണിന്റെ പ്രൈമറി സെൻസർ വരുന്നതെന്ന് പറയുന്നു. വൃത്താകൃതിയിലുള്ള ഒരു ക്യാറ മൊഡ്യൂളാണ് ഇതിലുള്ളത്. AI ക്യാമറ ഫീച്ചറുകളും ഇതിലുണ്ടെന്നനാണ് സൂചനകൾ.
9000 മുതൽ 10,000 രൂപ റേഞ്ചിലായിരിക്കും ഫോണിന്റെ വിലയെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ലാവ ബ്ലേസ് നവംബർ 2ന് ലോഞ്ച് ചെയ്യുമെന്ന് മാത്രമാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എന്നാൽ, വിലയെ കുറിച്ചും സ്പെസിഫിക്കേഷനുകളെയും കുറിച്ച് ഇതുവരെയും വ്യക്തത നൽകിയിട്ടില്ല എന്നതും ശ്രദ്ധിക്കുക.
Read more: Motorola Wrist Phone: ആളൊരു ഫോൺ തന്നെ, എന്നാൽ ഈസിയായി വളയും! എടുത്ത് കൈയിൽ കെട്ടിക്കോ
അതേ സമയം, ഈ വർഷം വിപണിയിലെത്തിയ ലാവ അഗ്നി 2 ഇതിനകം വിപണിശ്രദ്ധ നേടി. 35,000 രൂപയാണ് ഫോണിന് വില വരുന്നത്. ആമസോണിൽ ഓഫറുകളോടെ ഈ ഫോൺ പർച്ചേസിന് ലഭ്യമാണ്. പ്രോ വേർഷനല്ലാത്ത ലാവ അഗ്നി 2ന് 25,000 രൂപയുമാണ് വില. ആമസോണിൽ ഇതിനേക്കാൾ വില കുറവായിരിക്കും.