ലാവയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
Lava AGNI 5G ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത്
നവംബർ 9നു ഈ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
ലാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .ലാവയുടെ Lava AGNI 5G സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നത് .നവംബർ 9 നു ആണ് ലാവയുടെ ഈ Lava AGNI 5G സ്മാർട്ട് ഫോണുകൾ എത്തുന്നത് .മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന ലാവയുടെ ഒരു 5ജി സ്മാർട്ട് ഫോണുകൾ കൂടിയാണ് Lava AGNI 5G എന്ന സ്മാർട്ട് ഫോണുകൾ .
റിപ്പോർട്ടുകൾ പ്രകാരം ലാവയുടെ ഈ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് മീഡിയടെക്കിന്റെ 5ജി പ്രോസ്സസറുകളിലാണ് .റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ലാവയുടെ 5ജി സ്മാർട്ട് ഫോണുകൾ ചിലപ്പോൾ MediaTek Dimensity 810 ന്റെ 5ജി പ്രോസ്സസറുകളിൽ പുറത്തിറങ്ങുവാൻ ആണ് സാധ്യത .അതുപോലെ തന്നെ പഞ്ച് ഹോൾ ഡിസ്‌പ്ലേയുടെ പ്രതീക്ഷിക്കാം .
ഡിസ്‌പ്ലേയ്ക്ക് ഒപ്പം 90Hz റിഫ്രഷ് റേറ്റ് ലാവയുടെ AGNI 5G ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഇതിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ .64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ Lava AGNI 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്ന ഒന്നാണ് ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം .ആൻഡ്രോയിഡിന്റെ 11 ൽ തന്നെ ഈ ഫോണുകൾ എത്തുമെന്നാണ് കരുതുന്നത് .കൂടാതെ 5,000mAh ന്റെ ലൈഫും Lava AGNI 5G സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഫോൺ കൂടിയാണിത് .