Lava Agni 3 5G: 20000 രൂപയ്ക്ക് Sony Triple ക്യാമറ ഫോൺ, ഡ്യുവൽ AMOLED ഡിസ്പ്ലേയിൽ, വിൽപ്പന തുടങ്ങി

Updated on 09-Oct-2024
HIGHLIGHTS

Lava Agni 3 വിൽപ്പന തുടങ്ങി

ഡ്യുവൽ അമോലെഡ് സ്‌ക്രീനാണ് സ്മാർട്ഫോണിലുള്ളത്

ഈ 5G ഫോണിന് 20,000 രൂപ റേഞ്ചിലാണ് വിലയാകുന്നത്

സ്റ്റൈലിഷ് ഡിസൈനും മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുമുള്ള Lava Agni 3 വിൽപ്പന തുടങ്ങി. പ്രീമിയം ഫിനിഷും ഇൻ-ഹാൻഡ് എക്സ്പീരിയൻസും തരുന്ന സ്മാർട്ഫോണാണിത്. ഈ 5G ഫോണിന് 20,000 രൂപ റേഞ്ചിലാണ് വിലയാകുന്നത്.

Lava Agni 3 5G

ഇപ്പോഴിതാ ഫോണിന്റെ ഇന്ത്യയിലെ വിൽപ്പനയും ആരംഭിച്ചു. ഫോണിന്റെ ആദ്യ വിൽപ്പനയാണിത്. ഡ്യുവൽ അമോലെഡ് സ്‌ക്രീനാണ് സ്മാർട്ഫോണിലുള്ളത്. ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈനോടെ അവതരിപ്പിച്ച വേറിട്ട ഫോണാണിത്. ഫോണിന്റെ വിലയും വിൽപ്പനയും, ഫീച്ചറുകളും പരിശോധിക്കാം.

Lava Agni 3 5G സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് വലിപ്പമുള്ള 3D വളഞ്ഞ അമോലെഡ് സ്‌ക്രീൻ ഫോണാണിത്. ഇതിന് 120Hz റിഫ്രെഷ് റേറ്റുണ്ട്. ഫോണിന് പിന്നിൽ നിങ്ങൾക്കൊരു സെക്കൻഡറി ഡിസ്പ്ലേ ലഭിക്കുന്നു. ക്യാമറ നിയന്ത്രിക്കാനും മ്യൂസിക് പ്ലേബാക്ക് ക്രമീകരിക്കാനും ഇത് മതി. അതുപോലെ നോട്ടിഫിക്കേഷനുകൾ കാണാനും കോളുകളോട് പ്രതികരിക്കാനും ഇതിലൂടെ സാധിക്കും.

50+8+8 MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ ഫോണിലുണ്ട്. സോണി സെൻസറാണ് 50MP പ്രൈമറി ക്യാമറയിലുള്ളത്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ്. 3x ഒപ്റ്റിക്കൽ സൂം 8MP ടെലിഫോട്ടോ ലെൻസിൽ ലഭിക്കുന്നു. മൂന്നാമത്തെ ക്യാമറ 8MP അൾട്രാവൈഡ് ലെൻസാണ്. ഇതിന് പുറമെ, 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഡോൾബി അറ്റ്‌മോസ് സപ്പോർട്ടിലുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് ഫോണിലുള്ളത്. ഇതിൽ രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. നാല് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി ഉറപ്പുനൽകുന്നു. രണ്ട് കളർ വേരിയന്റുകളാണ് ലാവ അഗ്നി 3 ഫോണിനുള്ളത്. പ്രിസ്റ്റൈൻ ഗ്ലാസ്, ഹീതർ ഗ്ലാസ് കളറുകളിൽ ഇവ വിപണിയിലുണ്ട്.

വിലയും first sale ഓഫറുകളും

ഫോണിന് രണ്ട് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. ചാർജറോടെ വാങ്ങുന്നതിന് വിലയിൽ വ്യത്യാസം വരുന്നു. ലാവ അഗ്നി 3ന്റെ വില 20,999 രൂപയിൽ ആരംഭിക്കുന്നു. പർച്ചേസിനുള്ള ലിങ്ക്. ആദ്യ സെയിലിൽ മാത്രമാണ് ഫോണിന് കിഴിവ് ലഭിക്കുക.

  • ചാർജറില്ലാതെ 8GB+128GB മോഡലിന് 20,999 രൂപയാകുന്നു.
  • ചാർജറോടെ വാങ്ങുന്നവർക്ക് 8GB+128GB ഫോൺ 22,999 രൂപയ്ക്ക് ലഭിക്കും.
  • 24,999 രൂപയ്ക്ക് 8GB+256GB മോഡൽ ചാർജർ ഉൾപ്പെടെ വാങ്ങാം.

Also Read: itel Flip One Launched: itel പുറത്തിറക്കിയത് വെറുമൊരു കീപാഡ് ഫോണല്ല, ഇത് ഫ്ലിപ് ചെയ്യാവുന്ന സ്റ്റൈലൻ ഫോണാണ്!

ഈ മൂന്ന് വേരിയന്റുകളും നിങ്ങൾക്ക് SBI കാർഡുണ്ടെങ്കിൽ വിലക്കുറവിൽ വാങ്ങാം. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് രണ്ടിനും കിഴിവ് ലഭിക്കും. ഇത് കൂടി ഉൾപ്പെടുത്തിയാൽ…

  • ചാർജറില്ലാതെ 8GB+128GB ഫോൺ 19,999 രൂപയ്ക്ക് ലഭിക്കും
  • ചാർജർ ഉൾപ്പെടെ 8GB+128GB ഫോൺ 20,999 രൂപയ്ക്ക് ലഭിക്കും
  • 8GB+256GB മോഡൽ ചാർജർ ഉൾപ്പെടെ, 22,999 രൂപയ്ക്ക് വാങ്ങാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :