Lava Agni 2S Features: പെർഫോമൻസ് മാറ്റി പരീക്ഷിച്ച് Lava പുതിയ Agni 2 ഫോണുമായി വരുന്നൂ…

Lava Agni 2S Features: പെർഫോമൻസ് മാറ്റി പരീക്ഷിച്ച് Lava പുതിയ Agni 2 ഫോണുമായി വരുന്നൂ…
HIGHLIGHTS

വരും ആഴ്ചകളിൽ ലാവയുടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫോൺ വിപണിയിൽ എത്തും

ലാവ അഗ്നി 2S-ൽ പ്രോസസറിൽ ചില വ്യത്യാസങ്ങൾ ഉണ്ടായിരിക്കും

ബാറ്ററിയിലും ചാർജിങ്ങിലും ഭേദപ്പെട്ട പെർഫോമൻസ് നൽകുന്ന ഫോണായിരിക്കും ഇത്

അടുത്തിടെ പുറത്തിറങ്ങിയതിൽ വലിയ സ്വീകാര്യത നേടിയ ഫോണുകളാണ് Lava Agni സീരീസുകൾ. ബജറ്റ് ലിസ്റ്റിൽ ഒതുങ്ങുന്ന സ്മാർട് ഫോണുകൾ എന്നത് മാത്രമല്ല, ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം ഒരു ആൻഡ്രോയിഡ് ഉപയോക്താവിന്റെ മനം കവരാൻ എന്തുകൊണ്ടും ലാവ ഫോണുകൾ മികവുറ്റതാണ്.

ഇക്കഴിഞ്ഞ മെയ് മാസമായിരുന്നു മിഡ്- റേഞ്ച് ഫോൺ ലാവ അഗ്നി 2 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇനി വരുന്ന പുതിയ വാർത്തകൾ ലാവ അഗ്നി 2S ലോഞ്ചിനെ കുറിച്ചാണ്. ഈ ഫോണിൽ നിങ്ങൾക്കെന്തെല്ലാം ഫീച്ചറുകൾ പ്രതീക്ഷിക്കാമെന്ന് ചുവടെ വിവരിക്കുന്നു.

Read More: Vivo X100 Pre-order Record: ലോഞ്ചിന് മുന്നേ വെറും 7 ദിവസത്തിനുളളിൽ Vivo X100 നേടിയ റെക്കോഡ് എന്തെന്നോ!

Lava Agni 2S ലോഞ്ച് വിശേഷങ്ങൾ ഇതാ…

വരും ആഴ്ചകളിൽ ലാവയുടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫോൺ വിപണിയിൽ എത്തും. ലാവ അഗ്നി 2എസ് അതിന്റെ മുൻഗാമി ലാവ അഗ്നി 2ലെ ചില ഫീച്ചറുകളിൽ സാമ്യതയുണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ പ്രോസസറിൽ ചില വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഇതുവരെയും ഫോണിന്റെ സ്പെസിഫിക്കേഷനും മറ്റും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലഭിക്കുന്ന ചില സൂചനകൾ പ്രകാരം ഇവ എങ്ങനെയായിരിക്കുമെന്ന് അറിയാം.

Lava Agni 2S ഡിസ്പ്ലേയും പെർഫോമൻസും

ലാവ അഗ്നി 2ലുള്ളത് പോലെ 2എസ് ഫോണുകളിലും 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേയും 120 ഹെർട്‌സ് റീഫ്രെഷ് റേറ്റും പ്രതീക്ഷിക്കാം. എന്നാൽ മെയ് മാസമെത്തിയ ലാവ അഗ്നി 2 സീരീസിൽ മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസറായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. വരാനിരിക്കുന്ന അഗ്നി 2S ഫോണിൽ ഇതിന് പകരം മറ്റൊരു ചിപ്‌സെറ്റ് പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

lava agni 2s
lava agni 2s

ലാവ അഗ്നി 2S ക്യാമറ

നാല് ക്യാമറ സെറ്റപ്പുകളുമായാണ് ലാവ അഗ്നി 2എസ് വരുന്നത്. ഫോട്ടോഗ്രാഫിക്കായി, 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും, 8 മെഗാപിക്സലിന്റെ അൾട്രാവൈഡ് ആംഗിൾ ലെൻസും, 2മെഗാപിക്സലിന്റെ മാക്രോ സെൻസറും, 2മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും ഈ ക്വാഡ് ക്യാമറ സെറ്റപ്പിലുണ്ടാകും. സെൽഫി പ്രിയർക്കും നിസ്സാര ഫീച്ചറുകളല്ല ലാവയിൽ ഒരുക്കിയിട്ടുള്ളത്. 16 MPയുടെ ക്യാമറയാണ് ലാവ അഗ്നി 2S ഫോണിലുള്ളത്.

സ്റ്റോറേജ്, ബാറ്ററി, ചാർജിങ്…

ബാറ്ററിയിലും ചാർജിങ്ങിലും ഭേദപ്പെട്ട പെർഫോമൻസ് തന്നെ ലാവയുടെ ഈ പുതിയ പോരാളിയിൽ നിന്ന് പ്രതീക്ഷിക്കാം. 8 GB റാമും 256 GB സ്റ്റോറേജുമുള്ള ലാവ അഗ്നി 2ന്റെ അതേ വേരിയന്റായിരിക്കും ഇതിലുമുള്ളത്. ഈ ഫോണും 66W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കും. അതുപോലെ 4,700mAh ബാറ്ററിയും ഫോണിലുണ്ടാകും.

Read More: Vi 5G Launch: അങ്ങനെ Vodafone Idea-യും 5G തുടങ്ങിയോ!

സോഫ്‌റ്റ്‌വെയറും സെക്യൂരിറ്റിയും

ലാവ അഗ്നി 2എസ് ഫോണിൽ കമ്പനി ആൻഡ്രോയിഡ് 13 ആയിരിക്കും ഉൾപ്പെടുത്തുക എന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഇതിന് മൂന്ന് വർഷത്തേക്ക് ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭ്യമാക്കും. കൂടാതെ ആൻഡ്രോയിഡ് 14, 15 എന്നിവയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള സൌകര്യവും ലാവ തങ്ങളുടെ പുതിയ മിഡ്- റേഞ്ച് ഫോണുകളിൽ ഉൾപ്പെടുത്തിയേക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo