Quad Camera യൂണിറ്റുള്ള സ്മാർട്ഫോണാണ് Lava Agni 2 5G. മിഡ് റേഞ്ച് സെഗ്മെന്റിലെ 5G ഫോണിന് ഇപ്പോൾ ലോ ബജറ്റ് വില മാത്രം. 15000 രൂപയിൽ താഴെ ഫോൺ വാങ്ങാനുള്ള അതിശയകരമായ ഓഫറാണ് ഇപ്പോഴുള്ളത്. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധിക്കുക.
ഓഫറുകൾ വിശദമായി അറിഞ്ഞാൽ നിങ്ങൾ ഇത് മിസ്സാക്കാൻ ശ്രമിക്കില്ല. സാധാരണ സ്റ്റോറിൽ നിന്ന് വാങ്ങിയാൽ 25,999 രൂപ വില വരുന്ന ഫോണാണിത്. എന്നാൽ സ്പെഷ്യൽ ഓഫറിലൂടെ Lava Agni 2 5G ലാഭത്തിൽ വാങ്ങാം.
ഒരു ദിവസം മുഴുവൻ ചാർജ് നിൽക്കുന്ന സ്മാർട്ഫോണാണിത്. ഇന്ത്യയിൽ Dimensity 7050 പ്രോസസർ ഉൾപ്പെടുത്തിയ ഫോണും ഇത് തന്നെ. ലാവ അഗ്നി 2-ന്റെ ഫീച്ചറുകളും ഓഫറുകളും അറിയാം.
6. 78 ഇഞ്ച് വലിപ്പമാണ് ഡിസ്പ്ലേയ്ക്കുള്ളത്. ഇതിന് ഫുൾ എച്ച്‌ഡി+ അമോലെഡ് സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. വീഡിയോകൾക്കും ഗെയിമുകൾക്കും ഇത് മികച്ച ഫോണാണെന്ന് പറയാം.
ഇന്ത്യയിലെ ആദ്യത്തെ 2.6GHz മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസർ ഇതിലുണ്ട്. ഇങ്ങനെ നിങ്ങൾക്ക് മിന്നൽ വേഗത്തിലുള്ള പ്രകടനം ലഭിക്കുന്നതാണ്. ലാവ ഫോണിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഇത് നിങ്ങളുടെ വലിയ ഫയലുകൾ വരെ സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്റി തരുന്നു.
ഫോണിലുള്ളത് 4700 mAh ബാറ്ററിയാണ്. ഇത് ഒരു ദിവസം മുഴുവൻ ചാർജ് നീണ്ടുനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ള് ക്വാഡ് റിയർ ക്യാമറയാണ്. ഇതിൽ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. 8MP+2MP+2MP സെൻസറുകൾ കൂടി ഫോണിലുണ്ട്. സെൽഫി ക്യാമറയായി ഫോണിലുള്ളത് 16MP സെൻസറാണ്. അതിനാൽ ഗംഭീരമായ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നിങ്ങൾക്ക് ലഭിക്കും.
ആമസോണിലാണ് ലാവ അഗ്നി 2 ഫോണിന് വിലക്കിഴിവുള്ളത്. 16,999 രൂപയ്ക്കാണ് ഫോൺ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ പറഞ്ഞ പോലെ 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഈ ഓഫർ.
ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ബാങ്ക് ഓഫറിലൂടെയും പൈസ ലാഭിക്കാം. വൺകാർഡ്, IDFC കാർഡുകൾക്ക് 1500 രൂപ കിഴിവ് നൽകുന്നു. ഇങ്ങനെ 256GB ഫോൺ 15,499 രൂപയ്ക്ക് സ്വന്തമാക്കാം.
പർച്ചേസിനുള്ള ആമസോൺ ലിങ്ക്. ഫോട്ടോഗ്രാഫിയ്ക്കായി ഫോൺ നോക്കുന്നവർക്ക് ഇത് മികച്ച ചോയിസായിരിക്കും. അതും ഫോണിന് ഇത്രയും വിലക്കിഴിവ് ലഭിക്കുമ്പോൾ തന്നെ വാങ്ങാം.