Lava Agni 2 5G Offer Sale: Amazonൽ Lava Agni 2ന് 23% ഡിസ്കൗണ്ടും, 750 രൂപയുടെ കൂപ്പണും
ലാവ അഗ്നി 2 ഫോൺ ഇപ്പോഴിതാ വില കുറച്ച് വിൽക്കുന്നു
23 ശതമാനം വിലക്കിഴിവാണ് ഫോണിനുള്ളത്
Amazonലാണ് വിലക്കിഴിവിൽ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്
അടുത്തിടെ വിപണിയിൽ എത്തിയതിൽ ജനപ്രിയമായ ഫോണാണ് Lava Agni 2 5G. എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണുകൾക്ക് പേരുകേട്ട ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ലാവ അവതരിപ്പിച്ച മിഡ് റേഞ്ച് ഫോണാണിത്.
അത്യാവശ്യം നല്ല പെർഫോമൻസും മികച്ച ഡിസൈനും വരുന്ന ലാവ അഗ്നി 2 ഫോൺ ഇപ്പോഴിതാ വില കുറച്ച് വിൽക്കുന്നു. Amazonലാണ് വിലക്കിഴിവിൽ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 23 ശതമാനം വിലക്കിഴിവാണ് ഫോണിനുള്ളത്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ അത്യാകർഷകമായ ഓഫർ.
Lava Agni 2 5G ഓഫറിൽ വാങ്ങാം
21,999 രൂപ വിലയിൽ വിപണിയിൽ എത്തിയ ഫോണാണ് ലാവ അഗ്നി 2. എന്നാൽ 23 ശതമാനത്തിന്റെ പ്രാരംഭ ഡിസ്കൌണ്ടിന് പുറമെ ആമസോൺ ഈ ഫോണിന് കൂപ്പണുകളും മറ്റ് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഓഫറുകളെ കുറിച്ച് അറിയുന്നതിന് മുമ്പ്, നിങ്ങൾ അന്വേഷിക്കുന്ന തരത്തിലുള്ള സ്മാർട്ഫോണാണോ ഇതെന്ന് പരിശോധിച്ച് ഉറപ്പിക്കുക.
Also Read: Low Price Itel A05s: വില കുറവാണെങ്കിലും, ഗുണം കൂടുതലാണ്, Itel A05s ഇന്ത്യയിലെത്തി
6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേയിൽ നിങ്ങൾക്ക് 120 Hzന്റെ റീഫ്രെഷ് റേറ്റ് ലഭിക്കും. AMOLED ഡിസ്പ്ലേ വളഞ്ഞ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ചുരുക്കം ചില സ്മാർട്ഫോണുകളിൽ ഒന്നാണ് ലാവയുടെ ഈ മോഡലും.
അഗ്നി പോലെ കരുത്തനാണോ ലാവ അഗ്നി 2?
ഫോണിന്റെ പെർഫോമൻസിലേക്ക് വന്നാൽ ഇതിൽ ആൻഡ്രോയിഡ് 13 OS ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പേടിക്കേണ്ട രണ്ട് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിന് കമ്പനി ഉറപ്പു നൽകിയിരിക്കുന്നു. അതിനാൽ തന്നെ ആൻഡ്രോയിഡ് 14, ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം വരെ എന്തായാലും ഈ ഫോണിൽ ലഭിക്കുന്നതായിരിക്കും.
മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. മൾട്ടി ടാസ്കിങ്ങിന് മികച്ച പെർഫോമൻസ് തരുന്ന ഈ ആൻഡ്രോയിഡ് ഫോൺ 8GB RAM, 256GB സ്റ്റോറേജിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 4,700mAh ബാറ്ററിയാണ് ഫോണിലുള്ളത്. ചാർജിങ് വേഗതയും മികച്ചതാണ്. 66W ഫാസ്റ്റ് ചാർജിങ്ങിനെ ലാവ അഗ്നി 2 സപ്പോർട്ട് ചെയ്യുന്നു. 45 മിനിറ്റിൽ 100 ശതമാനം ചാർജാകുന്ന ഫോണാണിത്.
Lava Agni 2 5Gയുടെ ക്യാമറ എങ്ങനെ?
50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി ക്യാമറ. 8 MPയുടെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, 2MPയുടെ ഡെപ്ത് സെൻസറും കൂടാതെ, 2MPയുടെ മാക്രോ സെൻസറും ചേർന്ന് 4 ക്യാമറയുള്ള ഫോണാണിത്. സെൽഫി ക്യാമറയ്ക്കായി 16MPയുടെ സെൻസറും ഇതിൽ വരുന്നു.
ഓഫറിൽ ലാവ അഗ്നി 2 5Gയ്ക്ക് എത്ര?
19,999 രൂപയാണ് ഫോണിന് വില വരുന്നത്. 25,999 രൂപയാണ് ഫോണിന് വിപണിയിൽ വില. ഇതിന് പുറമെ 750 രൂപയുടെ കൂപ്പൺ ഫോണിന് ലഭ്യമാണ്. ഇതിന് പുറമെ SBI ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറുകളും, 18,600 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ആമസോൺ ലാവ അഗ്നി 2 5Gയ്ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും വാങ്ങൂ… CLICK HERE
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile