ഇന്ത്യയിൽ Lava Agni 2 5G വില കുറച്ച് വിൽക്കുന്നു. Lava Brand Days Sale 2024-ന്റെ ഭാഗമായാണ് ഓഫർ. 21,999 രൂപയ്ക്കാണ് ലാവയുടെ പുതിയ ഫോൺ വിറ്റിരുന്നത്. 4000 രൂപയുടെ വിലക്കിഴിവാണ് ഇപ്പോൾ ഈ 5G ഫോണിന് പ്രഖ്യാപിച്ചത്.
ബ്ലേസ് കർവിലുള്ളത് പോലെ കർവ്ഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഭേദപ്പെട്ട ആൻഡ്രോയിഡ് എക്സ്പീരിയൻസ് അഗ്നി 2 തരുന്നു. ഡിസ്കൗണ്ട് ഡീലിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ സ്റ്റോക്ക് തീരുന്നതിന് മുമ്പേ വാങ്ങുക.
6.78-ഇഞ്ച് FHD+ 120Hz വളഞ്ഞ ഡിസ്പ്ലേയാണ് ലാവയ്ക്കുള്ളത്. ഇതിൽ AMOLED സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. 950 നിറ്റ്സ് ബ്രൈറ്റ്നെസ്സാണ് ഡിസ്പ്ലേയിൽ ലഭിക്കുന്നത്. പെർഫോമൻസിന് മീഡായാടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ആണ് ലാവ അഗ്നി 2ന്റെ ഒഎസ്.
ഇതിൽ ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് വരെ അപ്ഗ്രേഡ് ചെയ്യാമെന്നാണ് കമ്പനി ഉറപ്പുനൽകുന്നത്. ഈ ബജറ്റ് ഫോൺ 2 വർഷത്തെ റീപ്ലേസ്മെന്റ് വാറണ്ടിയോടെ വരുന്നത്.
50MP + 8MP + 2MP + 2MP ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഇതിലുള്ളത്. 16MP സെൽഫി ക്യാമറയും Lava Agni 2ലുണ്ട്.
66W ചാർജിങ്ങുള്ള ഫോണാണ് ലാവയുടേത്. ഇതിന് 4,700mAh ബാറ്ററി കപ്പാസിറ്റിയും വരുന്നു. ഫോണിന്റെ കണക്റ്റിവിറ്റി ഫീച്ചറുകൾ നോക്കിയാൽ വൈ-ഫൈ 6 ആണുള്ളത്. ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട് ഫീച്ചറുകളും ഫോണിലുണ്ട്.
8GB + 256GB ലാവ ഫോണിന് ആമസോണാണ് വിലക്കിഴിവ് നൽകുന്നത്. ഇപ്പോൾ ഈ ഫോണിന് 17,999 രൂപ മാത്രമാണ് ചെലവാകുക. എന്നാൽ ഈ വേരിയന്റിന്റെ എല്ലാ കളറുകൾക്കും ഈ ഓഫർ ലഭിക്കുന്നതല്ല. ഗ്ലാസ് വിറിഡിയൻ നിറത്തിലുള്ള ലാവ അഗ്നി 2നാണ് ഓഫർ. ഗ്ലാസ് ഐയൺ നിറത്തിലുള്ള ലാവ ഫോണിന് 20,799 രൂപ വിലവരും. ആമസോൺ ഓഫറിന്റെ ലിങ്ക്, Click Here.
ഇതിന് പുറമെ ബാങ്ക് കാർഡുകളിലൂടെ കൂടുതൽ ഓഫർ സ്വന്തമാക്കാം. OneCard ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 1,200 രൂപ കിഴിവുണ്ട്. ഇതിലുപരി നോ-കോസ്റ്റ് EMI ഓഫറുകളും ലഭ്യമായിരിക്കും. എക്സ്ചേഞ്ച് ഓഫറുകൾ വഴി 16,150 രൂപ വരെ കിഴിവ് സ്വന്തമാക്കാം. എന്നാൽ നിങ്ങൾ മാറ്റി നൽകുന്ന ഫോണിന്റെ നിലവാരത്തിന് അനുസരിച്ച് വില വ്യത്യാസം വരും.