മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡൈമൻസിറ്റി 7050 പ്രോസസറുമായാണ് അഗ്നി 2വിന്റെ വരവ്. 120 Hz റിഫ്രഷ് റേറ്റുള്ള കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ അടക്കം നിരവധി മികച്ച ഫീച്ചറുകളുമായാണ് ലാവയുടെ ഈ പുത്തൻ 5G ഫോൺ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷം ലാവയിൽ നിന്നുള്ള രണ്ടാമത്തെ 5G സ്മാർട്ട്‌ഫോണാണ് അഗ്നി 2 5G. വേഗതയേറിയ ഗെയിമിംഗും ആപ്പ് അനുഭവങ്ങളും ലാവ അഗ്നി 2 (Lava agni 2 5G) ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
120 Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് FHD+ സ്‌ക്രീനാണ് അഗ്നി 2(Lava agni 2 5G)വിൽ ഉള്ളത്. ഡബിൾ റൈൻഫോഴ്‌സ്ഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, HDR10+ പിന്തുണ എന്നിവയുമുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും ലാവ 2വിൽ കാണാം.
1.0-മൈക്രോൺ (1um) പിക്‌സൽ സൈസ് സെൻസറുള്ള 50 എംപി ക്യാമറയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് അഗ്നി 2 (Lava agni 2 5G)വിൽ ഉള്ളത്. മറ്റ് മൂന്ന് ക്യാമറകളെക്കുറിച്ച് ലാവ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല, പക്ഷേ അവയിൽ അൾട്രാവൈഡ് യൂണിറ്റ്, മാക്രോ ലെൻസ്, ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഫ്രണ്ടിൽ 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
സ്‌റ്റോറേജിന്റെയും മെമ്മറിയുടെയും കാര്യമെടുത്താൽ, 256GB സ്‌റ്റോറേജിനൊപ്പം 8GB റാമും വാഗ്ദാനം അഗ്നി 2 ചെയ്യുന്നു, ഫ്രീ സ്റ്റോറേജ് ഉപയോഗിച്ച് 8GB വരെ വെർച്വൽ റാം ആയി ഉപയോഗിക്കാം. മെച്ചപ്പെട്ട കൂളിംഗ്, ഗെയിമിംഗിനായി ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോർ അഗ്നി 2 5G ഫീച്ചർ ചെയ്യുന്നു.
66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 16 മിനിറ്റിനുള്ളിൽ ചാർജറിന് ബാറ്ററി 50 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് ലാവ അവകാശപ്പെടുന്നു, ഇത് യാത്രയ്ക്കിടെ ഉപയോക്താക്കൾക്ക് അതിവേഗ ചാർജിംഗ് കഴിവുകൾ നൽകുന്നു.
സ്റ്റോക്ക് ആൻഡ്രോയിഡ് 13-ലാണ് അഗ്നി 2 5G പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 15 വരെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാഗ്ദാനം ചെയ്യുന്നു. 13 5ജി ബാൻഡുകൾക്കുള്ള പിന്തുണയും ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ വാറന്റി കാലയളവിൽ അഗ്നി 2 5G (Lava agni 2 5G)-ന് സൗജന്യമായി റീപ്ലേസ് ചെയ്യാമെന്നും ലാവ പറയുന്നു.
ലാവ അഗ്നി 2 (Lava agni 2 5G)-ന്റെ 8GB / 256GB മോഡലിന് 21,999 രൂപയാണ് ഇന്ത്യയിൽ വില. ഏതെങ്കിലും 'മേജർ' ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി അഗ്നി 2 5G വാങ്ങുമ്പോൾ 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകും. മേയ് 24ന് രാവിലെ 10 ന് ആണ് വിൽപ്പന ആരംഭിക്കുക. ആമസോൺ വഴിയാണ് അഗ്നി 2 വിൽപ്പനയ്‌ക്കെത്തുന്നത്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് അഗ്നി 2വിന്റെ വരവ്.