digit zero1 awards

മീഡിയടെക്ക് ഡൈമൻസിറ്റി 7050 പ്രോസസറുമായി ലാവ അഗ്നി 2 5G എത്തി

മീഡിയടെക്ക് ഡൈമൻസിറ്റി 7050 പ്രോസസറുമായി ലാവ അഗ്നി 2 5G എത്തി
HIGHLIGHTS

66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്

ലാവ അഗ്നി 2ന്റെ 8GB / 256GB മോഡലിന് 21,999 രൂപയാണ് ഇന്ത്യയിൽ വില

സ്റ്റോക്ക് ആൻഡ്രോയിഡ് 13-ലാണ് അഗ്നി 2 5G പ്രവർത്തിക്കുന്നത്

മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡൈമൻസിറ്റി 7050 പ്രോസസറുമായാണ് അഗ്നി 2വിന്റെ വരവ്. 120 Hz റിഫ്രഷ് റേറ്റുള്ള കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ അ‌ടക്കം നിരവധി മികച്ച ഫീച്ചറുകളുമായാണ് ലാവയുടെ ഈ പുത്തൻ 5G ഫോൺ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷം ലാവയിൽ നിന്നുള്ള രണ്ടാമത്തെ 5G സ്മാർട്ട്‌ഫോണാണ് അഗ്നി 2 5G. വേഗതയേറിയ ഗെയിമിംഗും ആപ്പ് അനുഭവങ്ങളും ലാവ അ‌ഗ്നി 2 (Lava agni 2 5G) ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. 
 

ലാവ അഗ്നി 2 5G-യുടെ ഡിസ്പ്ലേ 

120 Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് FHD+ സ്‌ക്രീനാണ് അഗ്നി 2(Lava agni 2 5G)വിൽ ഉള്ളത്. ഡബിൾ റൈൻഫോഴ്‌സ്ഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, HDR10+ പിന്തുണ എന്നിവയുമുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും ലാവ 2വിൽ കാണാം.

ലാവ അഗ്നി 2 5G-യുടെ ക്യാമറ

1.0-മൈക്രോൺ (1um) പിക്‌സൽ സൈസ് സെൻസറുള്ള 50 എംപി ക്യാമറയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് അ‌ഗ്നി 2 (Lava agni 2 5G)വിൽ ഉള്ളത്. മറ്റ് മൂന്ന് ക്യാമറകളെക്കുറിച്ച് ലാവ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല, പക്ഷേ അവയിൽ അൾട്രാവൈഡ് യൂണിറ്റ്, മാക്രോ ലെൻസ്, ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഫ്രണ്ടിൽ 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ലാവ അഗ്നി 2 5G-യുടെ സ്റ്റോറേജ് വേരിയന്റുകൾ 

സ്‌റ്റോറേജിന്റെയും മെമ്മറിയുടെയും കാര്യമെടുത്താൽ, 256GB സ്‌റ്റോറേജിനൊപ്പം 8GB  റാമും വാഗ്ദാനം അഗ്നി 2 ചെയ്യുന്നു, ഫ്രീ സ്റ്റോറേജ് ഉപയോഗിച്ച് 8GB വരെ വെർച്വൽ റാം ആയി ഉപയോഗിക്കാം. മെച്ചപ്പെട്ട കൂളിംഗ്, ഗെയിമിംഗിനായി ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോർ അഗ്നി 2 5G ഫീച്ചർ ചെയ്യുന്നു.

ലാവ അഗ്നി 2 5G-യുടെ ബാറ്ററി 

66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 16 മിനിറ്റിനുള്ളിൽ ചാർജറിന് ബാറ്ററി 50 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് ലാവ അവകാശപ്പെടുന്നു, ഇത് യാത്രയ്ക്കിടെ ഉപയോക്താക്കൾക്ക് അതിവേഗ ചാർജിംഗ് കഴിവുകൾ നൽകുന്നു.

ലാവ അഗ്നി 2 5G-യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം 

സ്റ്റോക്ക് ആൻഡ്രോയിഡ് 13-ലാണ് അഗ്നി 2 5G പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 15 വരെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാഗ്ദാനം ചെയ്യുന്നു. 13 5ജി ബാൻഡുകൾക്കുള്ള പിന്തുണയും ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ വാറന്റി കാലയളവിൽ അഗ്നി 2 5G (Lava agni 2 5G)-ന് സൗജന്യമായി റീപ്ലേസ് ചെയ്യാമെന്നും ലാവ പറയുന്നു.

ലാവ അഗ്നി 2 5G-യുടെ വിലയും ലഭ്യതയും 

ലാവ അഗ്നി 2 (Lava agni 2 5G)-ന്റെ 8GB / 256GB മോഡലിന് 21,999 രൂപയാണ് ഇന്ത്യയിൽ വില. ഏതെങ്കിലും 'മേജർ' ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി അഗ്നി 2 5G വാങ്ങുമ്പോൾ 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകും. മേയ് 24ന് രാവിലെ 10 ന് ആണ് വിൽപ്പന ആരംഭിക്കുക. ആമസോൺ വഴിയാണ് അ‌ഗ്നി 2 വിൽപ്പനയ്‌ക്കെത്തുന്നത്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് അ‌ഗ്നി 2വിന്റെ വരവ്. 

Nisana Nazeer
Digit.in
Logo
Digit.in
Logo