മെയ് മാസത്തിലാണ് Lava Agni 2 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സ്മാർട്ട്‌ഫോൺ ജനപ്രിയമായതിനാൽ ലോഞ്ച് ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്റ്റോക്ക് തീർന്നു. ഇപ്പോൾ ലാവ സ്മാർട്ട്‌ഫോൺ ആമസോണിൽ വീണ്ടും വിൽപ്പനയ്‌ക്ക് ലഭ്യമാണ്. Lava Agni 2 5Gയുടെ ലഭ്യമായ ഓഫറുകളെക്കുറിച്ചു താഴെ പറയുന്നു
സെപ്റ്റംബർ 5ന് ഫോൺ വീണ്ടും വിൽപ്പനയ്‌ക്കെത്തി. ആമസോണിൽ Lava Agni 2 5Gയുടെ വിൽപ്പന ആരംഭിച്ചു. Lava 5G ഫോണിന്റെ 8GB + 256GB സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയാണ് വില. ബാങ്ക് ഓഫറിന് ശേഷം ഇത് 19,999 രൂപയ്ക്ക് വാങ്ങാം. സ്മാർട്ട്ഫോണിന്റെ വില കുറയ്ക്കുന്നതിനായി, എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് കമ്പനി 2,000 രൂപ കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ലാവ അഗ്നി 2 5ജി സ്മാർട്ട്ഫോണിലുള്ളത്. 1080×2400 പിക്‌സൽ റെസല്യൂഷനുള്ള ഈ ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുമുണ്ട്. ലാവ അഗ്നി 2 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റാണ്. 5ജി ചിപ്പ്സെറ്റ് മൾട്ടി ടാസ്കിങ് അടക്കമുള്ള കാര്യങ്ങളിൽ മികച്ച വേഗത നൽകുന്നു.
ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലാവ അഗ്നി 2 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തേക്ക് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ 5ജി സ്മാർട്ട്ഫോണിന് ലഭിക്കും.
ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ലാവ അഗ്നി 2 5ജി സ്മാർട്ട്ഫോണിലുള്ളത്. എഫ്/1.88 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത്, മാക്രോ സെൻസർ എന്നിവയാണ് പിന്നിലുള്ള ക്യാമറകൾ. 16 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിലുണ്ട്.
66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,700 mAh ബാറ്ററിയുമായി വരുന്ന ലാവ അഗ്നി 2 5ജി വെറും 16 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ സാധിക്കും.