Oppo New Launch: ഡ്യുവൽ 3D AMOLED ഡിസ്പ്ലേയുള്ള Oppo ഫ്ലാഗ്ഷിപ്പ് ഇന്നെത്തും, പ്രതീക്ഷിക്കാൻ എന്തെല്ലാം?

Oppo New Launch: ഡ്യുവൽ 3D AMOLED ഡിസ്പ്ലേയുള്ള Oppo ഫ്ലാഗ്ഷിപ്പ് ഇന്നെത്തും,  പ്രതീക്ഷിക്കാൻ എന്തെല്ലാം?
HIGHLIGHTS

Oppo F27 Pro Plus ആണ് ജൂൺ 13-ന് ലോഞ്ചിനായി കാത്തിരിക്കുന്നത്

67W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAH ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്

ഏകദേശം 30,000 രൂപയ്ക്ക് താഴെയായിരിക്കും വില

Oppo തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോൺ ഇന്ന് ഇന്ത്യയിലെത്തിക്കും. Oppo F27 Pro Plus ആണ് ജൂൺ 13-ന് ലോഞ്ചിനായി കാത്തിരിക്കുന്നത്. 67W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAH ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. ഡ്യുവൽ 3D AMOLED ഡിസ്പ്ലേ പോലുള്ള ആകർഷക ഫീച്ചറുകളും ഈ സ്മാർട്ഫോണിലുണ്ട്.

ഫോണിന്റെ സ്പെസിഫിക്കേഷനെ കുറിച്ച് ഏതാനും സൂചനകൾ കമ്പനി നൽകിയിരുന്നു. ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് ഫോണാണെങ്കിലും ഏകദേശം 30,000 രൂപയ്ക്ക് താഴെയായിരിക്കും വില. പ്രീമിയം ലെതർ ഫിനിഷിലാണ് Oppo ഫോൺ നിർമിച്ചതെന്നും സൂചനകളുണ്ട്.

Oppo F27 Pro Plus
Oppo F27 Pro Plus

Oppo ഫ്ലാഗ്ഷിപ്പ് ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഫോണിന്റെ സ്പെസിഫിക്കേനുകളെല്ലാം ഇതുവരെ വ്യക്തമല്ല. എന്നാൽ ചില സൂചനകളുണ്ട്. 6.7 ഇഞ്ച് വലിപ്പമുള്ള 3D കർവ്ഡ് AMOLED ഡിസ്പ്ലേയായിരിക്കും ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിങ് റേറ്റും 950 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഇതിലുണ്ടായിരിക്കും. ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 പ്രൊട്ടക്ഷൻ ഇതിന്റെ സ്ക്രീനിനുണ്ട്.

ഒക്ടാ-കോർ മീഡിയാടെക് ഡൈമൻസിറ്റി 7050 പ്രോസസറാണ് ഫോണിലുണ്ടാകുക. ഇത് മാലി G68 MC4 GPU-വുമായി ബന്ധിപ്പിച്ചിരിക്കും. ColorOS 14 ഉള്ള ആൻഡ്രോയിഡ് 14 ആയിരിക്കും സോഫ്റ്റ് വെയർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡ്യുവൽ ക്യാമറ യൂണിറ്റായിരിക്കും ഇതിലുള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ്. f/1.7 അപ്പേർച്ചറുള്ള ക്യാമറയായിരിക്കും ഇതെന്ന് പറയുന്നു. ഫോണിന് 2MPയുടെ ഡെപ്ത് സെൻസറും ഉണ്ടായിരിക്കും. ഇതിൽ f/2.2 അപ്പേർച്ചർ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

5,000mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിങ്ങും ഈ സ്മാർട്ഫോണിലുണ്ടായിരിക്കും. 5G സപ്പോർട്ടുള്ള ഫോണാണ് ഓപ്പോ f27 പ്രോ പ്ലസ്. ബ്ലൂടൂത്ത് 5.3, Wi-Fi 6 കണക്റ്റിവിറ്റി ഫീച്ചറുകളുണ്ടാകും. USB Type-C ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യും.

Read More: Nokia 3210 4G Launched: 39999 രൂപയ്ക്ക് New Nokia കീപാഡ് ഫോൺ! UPI, YouTube ഫീച്ചറുകളോടെ…

Oppo F27 Pro Plus ഏകദേശ വില

Oppoയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വിലയെ കുറിച്ചും ചില സൂചനകളുണ്ട്. ചൈനയിൽ ഇറങ്ങിയ Oppo A3 പ്രോയുടെ റീബ്രാൻഡഡ് വേർഷനായിരിക്കും ഇത്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ ഈ സ്മാർട്ഫോണിലുണ്ടാകും. 8GB റാമും 128GB സ്റ്റോറേജുമുള്ളതാണ് ഒന്നാമത്തേത്. 8GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റുമുണ്ടാകും. ഇതിലെ ഉയർന്ന വേരിയന്റിന്റെ വില 23,000 രൂപയായിരിക്കും ഇതിന്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo