OnePlus ആരാധകർ കാത്തിരിക്കുന്ന ഫോണാണ് OnePlus 13. ആൻഡ്രോയിഡ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണിത്. വൺപ്ലസ് 13 ഇപ്പോഴിതാ ലോഞ്ചിന് ഒരുങ്ങുന്നു. ഈ വാരം സ്മാർട്ഫോൺ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
OnePlus 13 ചൈനയിൽ ഈ ആഴ്ച പുറത്തിറക്കിയേക്കുമെന്നാണ് വിവരം. സ്‌നാപ്ഡ്രാഗൺ 8 Gen 4 ചിപ്‌സെറ്റിലായിരിക്കും ഫോൺ നിർമിക്കുക. ഇന്ത്യയിൽ ഫോൺ ലോഞ്ച് ചെയ്യുന്നത് ഒക്ടോബർ മാസമായിരിക്കും എന്നും സൂചനകളുണ്ട്. വൺപ്ലസ് 13 ഫോണിന്റെ ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ചില ഫീച്ചറുകളും പുറത്തുവരുന്നു.
വെർട്ടിക്കൽ ക്യാമറയാണ് വൺപ്ലസ് 13-ൽ ഉൾപ്പെടുത്തുക എന്നാണ് ലഭിക്കുന്ന വിവരം. ഇത് വൺപ്ലസ് 12-ൽ നിന്നും വ്യത്യസ്തമായ ഡിസൈനിലായിരിക്കും. ഫോണിൽ ഒരു അലുമിനിയം ഫ്രെയിമും ടെക്സ്ചർ ചെയ്ത ഗ്ലാസും നൽകിയേക്കും. ഫ്ലോവി എമറാൾഡ് ഫിനിഷിങ്ങിലായിരിക്കും ഈ വൺപ്ലസ് ഫോൺ പുറത്തിറക്കുന്നത്.
ഫോണിന്റെ മുൻഗാമിയേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് വിവരം. അതുപോലെ വെള്ളത്തിനും പൊടി പ്രതിരോധിക്കുന്നതിനും ഇതിൽ ഫീച്ചറുണ്ട്. ഇതിനായി ഫോണിന് IP68 റേറ്റിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വൺപ്ലസ് 13 ഫീച്ചറുകളെ കുറിച്ചും ചില സൂചനകൾ ലഭിക്കുന്നുണ്ട്. ഈ സ്മാർട് ഫോണിൽ 6.8 ഇഞ്ച് 8T LPTO OLED ഡിസ്‌പ്ലേയാണ് നൽകുക. 2.5K റെസല്യൂഷനും 5,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ടാകും. മൈക്രോ-ക്വാഡ് വളഞ്ഞ പാനലായിരിക്കും വൺപ്ലസ് 13 ഫോണിലുണ്ടാകുക.
വൺപ്ലസ് ഫോണിൽ നൽകുന്നത് സ്‌നാപ്ഡ്രാഗൺ 8 Gen 4 ചിപ്‌സെറ്റായിരിക്കും. 16GB റാമും 1TB സ്റ്റോറേജും പുതിയ ഫോണിന് വൺപ്ലസ് നൽകുമെന്നാണ് റിപ്പോർട്ട്.
ക്യാമറയിലും ഗംഭീര മാറ്റങ്ങൾ കാണാൻ കഴിയും. ഫോണിൽ മെയിൻ ക്യാമറ 50MP Sony LYT808 സെൻസറായിരിക്കും. ഇതിൽ 50MP അൾട്രാവൈഡ് ലെൻസും ഉണ്ടായിരിക്കും. 3X ഒപ്റ്റിക്കൽ സൂമോടുകൂടിയ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഫോണിലുണ്ടാകും. AI ഇറേസർ, AI ബെസ്റ്റ് ഫേസ് തുടങ്ങിയ AI- പവർ ഫീച്ചറുകളും ലഭിക്കുന്നതാണ്.
വൺപ്ലസ് 13-ലെ ബാറ്ററി 6,000mAh ആണെന്നാണ് സൂചന. 100W ഫാസ്റ്റ് ചാർജിങ്ങിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കും.
വൺപ്ലസ് 13 ഇന്ത്യയിൽ 60,000 മുതൽ 70,000 രൂപ വരെ വില വന്നേക്കുമെന്നാണ് വിവരം. ഇതേ വിലയിലാണ് വൺപ്ലസ് 12 എന്ന ഫ്ലാഗ്ഷിപ്പ് ഫോണും കമ്പനി അവതരിപ്പിച്ചത്. ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ജനപ്രിയമായ മോഡലാണ് വൺപ്ലസ് 12. ഇതിനേക്കാൾ മികവുറ്റ എക്സ്പീരിയൻസ് വൺപ്ലസ് 13-ലുണ്ടാകും.