First Sale Discount: Infinix Hot 40i, സ്റ്റോക്കും ഓഫറും തീരുന്നതിന് മുന്നേ ആദ്യ സെയിലിൽ നിന്ന് വാങ്ങൂ

Updated on 22-Feb-2024
HIGHLIGHTS

Infinix Hot 40i-യുടെ ആദ്യ സെയിലാണ് ഇന്ന് ഇന്ത്യയിൽ

സാധാരണക്കാരന് ഇണങ്ങിയ ബജറ്റിൽ അവതരിപ്പിച്ച സ്മാർട്ഫോണാണിത്

വെറും 8,999 രൂപയ്ക്ക് ഫോൺ ആദ്യ സെയിലിൽ നിന്ന് വാങ്ങാം

ഏറ്റവും പുതിയ ബജറ്റ് ഫ്രെണ്ട്ലി 5G ഫോൺ Infinix Hot 40i വിൽപ്പനയ്ക്ക് ലഭ്യം. കഴിഞ്ഞ വാരം ഇന്ത്യയിലെത്തിയ സ്മാർട്ഫോണാണിത്. 10000 രൂപയ്ക്കും താഴെ മാത്രം വില വരുന്ന ഫോണിന്റെ First Sale ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന തുടങ്ങിയത്.

Infinix Hot 40i

Infinix Hot 40i-യുടെ ആദ്യ സെയിലാണ് ഇന്ന് ഇന്ത്യയിൽ. ബജറ്റ് സെഗ്‌മെന്റിൽ ഉൾപ്പെട്ട മികച്ച സ്‌മാർട്ട്‌ഫോണാണിത്. അതിനാൽ തന്നെ വിൽപ്പനയിലും ഇത് വിജയം നേടുമെന്ന് ഉറപ്പാണ്. സാധാരണക്കാരന് ഇണങ്ങിയ ബജറ്റിൽ അവതരിപ്പിച്ച ഫോണിൽ നിരവധി ആകർഷക ഫീച്ചറുകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

infinix hot 40i

Infinix Hot 40i സ്പെസിഫിക്കേഷൻ

യൂണിസോക് T606 പ്രോസസറാണ് ഇൻഫിനിക്സ് ഹോട്ട് 40iയിലുള്ളത്. ഈ സ്മാർട്ഫോണിന്റെ സ്ക്രീന് 90Hz IPS LCD ഡിസ്പ്ലേയാണുള്ളത്. 6.6-ഇഞ്ച് വലിപ്പമാണ് സ്ക്രീനിനുള്ളത്. 1612 × 720 പിക്സൽ റെസല്യൂഷൻ ഇതിന് ലഭിക്കുന്നു. 180Hz ടച്ച് സാംപ്ലിങ് റേറ്റും, 480nits ബ്രൈറ്റ്നെസ്സും ഇതിനുണ്ട്. കൂടാതെ UniSoC T606 പ്രോസസർ ഇതിന് ഭേദപ്പെട്ട പെർഫോമൻസ് നൽകുന്നു.

256GB UFS 2.2 സ്റ്റോറേജാണ് ഫോണിൽ വരുന്നത്. XOS 13ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 13നെ അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. ഇതിന് 5,000mAh ബാറ്ററിയും, 18W ഫാസ്റ്റ് ചാർജിങ്ങുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുള്ള ഫോണാണ് ഇൻഫിനിക്സ് ഹോട്ട് 40 സീരീസ്. IP53 റേറ്റിങ്ങാണ് ഫോണിന് നൽകിയിട്ടുള്ളത്. ഡ്യുവൽ-സിം, 4G, വൈഫൈ 802.11 a/b/g/n/ac, ബ്ലൂടൂത്ത് 5.0, GPS, AGPS എന്നിവയെല്ലാം ഇതിൽ നൽകിയിട്ടുണ്ട്.

READ MORE: Best Deal Today: Snapdragon 695 പ്രോസസറുള്ള OnePlus 5G ഫോണിന് ഇപ്പോൾ വില 20000 രൂപയ്ക്ക് താഴെ!

ക്യാമറ ഫീച്ചർ

മികച്ച ക്യാമറയാണ് ഇൻഫിനിക്സ് ഈ പുതിയ ബജറ്റ് ഫോണിൽ നൽകിയിട്ടുള്ളത്. കാരണം ഇതിന്റെ പ്രൈമറി ഷൂട്ടർ 50MPയാണ്. ഇതിന് AI സപ്പോർട്ടിങ ലെൻസുണ്ട്. 32എംപിയുടെ ഫ്രെണ്ട് ക്യാമറയിൽ ഡ്യുവൽ എൽഇഡി ഫ്ലാഷും ലഭിക്കുന്നതാണ്.

ഇന്ത്യയിലെ വിലയും ഓഫറുകളും

ഒരേയൊരു സ്റ്റോറേജ് ഓപ്ഷനാണ് ഇൻഫിനിക്സ് ഹോട്ട് 40iയ്ക്കുള്ളത്. 8GB റാമും, 256GB സ്റ്റോറേജുമുള്ള മോഡലാണ്. ഇതിന് 10,999 രൂപയാണ് വില. Flipkart ഈ ഫോണിന് 9,999 രൂപ മാത്രമാണ് ഈടാക്കുന്നത്. എന്നാൽ ആദ്യ സെയിലിൽ ബാങ്ക് ഓഫറുകളും മറ്റും ലഭിക്കും.

Infinix ആക്‌സിസ്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് കിഴിവുണ്ട്. ഇങ്ങനെയുള്ള ഇടപാടുകൾക്ക് 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. ഇങ്ങനെ 1000 രൂപ കൂടി കിഴിച്ചാൽ വെറും 8,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

കളറിലും വളരെ ആകർഷകമാണ് ഇൻഫിനിക്സ് ഹോട്ട് 40ഐ. പാം ബ്ലൂ, സ്റ്റാർഫാൾ ഗ്രീൻ, ഹൊറൈസൺ ഗോൾഡ്, സ്റ്റാർലിറ്റ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിൽ ഫോൺ വാങ്ങാം. ഓഫർ വിശദമായി അറിയാം, CLICK HERE

പകരക്കാർ…

ഇൻഫിനിക്സിനോട് താൽപ്പര്യമില്ലാത്തവർക്ക് പകരം വാങ്ങാവുന്ന ഫോണുകൾ ഇവിടെ വിവരിക്കുന്നു. ടെക്നോ സ്പാർക് 20 മികച്ച ബദലാണ്. മോട്ടോ g24 പവർ, റെഡ്മി 13സി, പോകോ സി65, ഐടെൽ itel P55+ എന്നിവയെല്ലാം മറ്റ് ഓപ്ഷനുകളാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :