Realme New Phones: യുവാക്കളുടെ പൾസ് അറിഞ്ഞ് വരുന്ന Realme 13 സീരീസ്, പ്രധാന ഫീച്ചറുകൾ

Realme New Phones: യുവാക്കളുടെ പൾസ് അറിഞ്ഞ് വരുന്ന Realme 13 സീരീസ്, പ്രധാന ഫീച്ചറുകൾ
HIGHLIGHTS

ഗെയിമിങ് പ്രേമികൾക്കായി Realme 13 5G സീരീസ് ഇന്ന് ലോഞ്ച് ചെയ്യും

മിഡ് റേഞ്ച് വിപണിയിലേക്കാണ് റിയൽമി 13 പ്ലസ് വരുന്നത്

ഫോണിനൊപ്പം Buds T01 എന്ന Realme ബഡ്സുകളും ലോഞ്ചിനെത്തും

Realme 13 5G സീരീസ് ഇന്ന് ലോഞ്ച് ചെയ്യും. ഗെയിമിങ്ങിന് ബെസ്റ്റ് പെർഫോമൻസ് തരുന്ന സ്മാർട്ഫോണാണിത്. റിയൽമി 13, റിയൽമി 13 പ്ലസ് എന്നീ ഫോണുകളായിരിക്കും സീരീസിലുള്ളത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫോൺ വിപണിയിൽ അവതരിപ്പിക്കും.

ഗെയിമിങ്ങിനായി Realme 13 സീരീസ്

ഫോണിനൊപ്പം Buds T01 എന്ന Realme ബഡ്സുകളും ലോഞ്ചിനെത്തും. മിഡ് റേഞ്ച് വിപണിയിലേക്കാണ് റിയൽമി 13 പ്ലസ് വരുന്നത്. മൊബൈൽ ഇന്ത്യ, ഫ്രീ ഫയർ, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ജനപ്രിയ ഗെയിമിങ്ങുകൾക്ക് വേണ്ടിയുള്ള ഫോണാണിത്.

അതിനാൽ യുവാക്കളുടെ പൾസ് അറിഞ്ഞാണ് റിയൽമി സ്മാർട്ഫോണുകൾ അവതരിപ്പിക്കുക. സീരീസിൽ ബേസിക് മോഡലും പ്ലസ് മോഡലുമാണ് പുറത്തിറക്കുന്നതെന്ന് കമ്പനി ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

Realme New Phones: യുവാക്കളുടെ പൾസ് അറിഞ്ഞ് വരുന്ന Realme 13 സീരീസ്, പ്രധാന ഫീച്ചറുകൾ

രണ്ട് ആകർഷകമായ കളർ വേരിയന്റുകൾ ഫോണിലുണ്ടായിരിക്കും. സീ ഗ്രീൻ, ഗോൾഡ് നിറങ്ങളിലായിരിക്കും സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നത്. ഫോൺ ഉച്ചയ്ക്ക് 12 മണിയ്ക്ക് ലോഞ്ച് ചെയ്യും. റിയൽമി 13, 13 പ്ലസ് ഫോണുകൾ ഫ്ലിപ്കാർട്ട് വഴിയാണ് വിൽപ്പന നടത്തുന്നത്.

Realme 13 പ്രതീക്ഷീക്കുന്ന ഫീച്ചറുകൾ

ഗെയിമർമാർക്ക് ഇടയിൽ ഫോൺ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 7300 പ്രോസസർ ആണ് ഫോണിലുള്ളത്. ഇത് ഫ്രീ ഫയർ, കോൾ ഓഫ് ഡ്യൂട്ടി 90FPS ഗെയിംപ്ലേ സപ്പോർട്ടുള്ളവയായിരിക്കും.

നൂതന 4nm പ്രോസസ്സ് സാങ്കേതികവിദ്യയിലാണ് പ്രോസസർ നിർമിച്ചിരിക്കുന്നത്. ഇതിൽ ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ആണ് റിയൽമി ഉൾപ്പെടുത്തിയിരിക്കുന്നത്. സുഗമമായ മൾട്ടിടാസ്കിങ്ങിനും പെർഫോമൻസിനും ഇത് മികച്ച ഫോണായിരിക്കും. അതും റിയൽമി ഈ ഫോണിൽ 26GB വരെ ഡൈനാമിക് റാം ഉപയോഗിച്ചേക്കും.

Read More: OnePlus Flagship Offer: 39000 രൂപയ്ക്ക് താഴെ വാങ്ങാം 16GB വൺപ്ലസ് 11 5G

6050mm² നീരാവി കൂളിങ് ഗെയിമിംഗ് അനുഭവവും ഇതിലുണ്ടാകും. മുൻ മോഡലുകളേക്കാൾ 37 ശതമാനം വലുതായിരിക്കും ഇത്. തീവ്രമായ ഗെയിമിംഗ് സെഷനുകളിൽ ഫോൺ തണുപ്പിക്കാൻ ഇത് സഹായിക്കും. ഫോണിൽ മെയിൻ സെൻസർ 50MP ആയിരിക്കും. Sony LYT-600 ലെൻസ് ഈ പ്രൈമറി ക്യാമറയിൽ ഉണ്ടായിരിക്കും.

ഗെയിമിങ്ങിന് സൂപ്പർ ബജറ്റ് ഫോൺ

റിയൽമി 13 Plus 5G-യിൽ GT ഗെയിമിംഗ് ഫീച്ചറുകളാണ് അവതരിപ്പിക്കുക. ഗീക്ക് പവർ ട്യൂണിങ്, ക്വിക്ക് സ്റ്റാർട്ടപ്പ് എന്നിവയ്ക്ക് ഇത് മികച്ചതായിരിക്കും. ഡെഡിക്കേറ്റഡ് ഗെയിമിംഗ് മെമ്മറി, ഗെയിം ഫിൽട്ടറുകൾ, വോയ്‌സ് ചേഞ്ചർ ഫീച്ചറുകളുമുണ്ടാകും. ഗെയിം ഫോക്കസ് മോഡ് ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo