Latest 5G Phone: 9000 രൂപ റേഞ്ചിൽ രണ്ട് ഫോണുകൾ, Lava Yuva 5G എത്തി

Latest 5G Phone: 9000 രൂപ റേഞ്ചിൽ രണ്ട് ഫോണുകൾ, Lava Yuva 5G എത്തി
HIGHLIGHTS

9000 രൂപ റേഞ്ചിൽ Lava Yuva 5G പുറത്തിറങ്ങി

Made In India സ്മാർട്ഫോണുകളാണിവ എന്നാണ് ലഭിക്കുന്ന വിവരം

രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിലുള്ള ഫോണുകളാണ് ലാവ അവതരിപ്പിച്ചത്

ലാവയുടെ ഏറ്റവും പുതിയ മോഡലായ Lava Yuva 5G പുറത്തിറങ്ങി. മെയ് 30നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിലുള്ള ഫോണുകളാണ് ലാവ അവതരിപ്പിച്ചത്. ഇവ രണ്ടും 9000 രൂപ റേഞ്ചിൽ വില വരുന്ന 5G ഫോണുകളാണ്. Made In India സ്മാർട്ഫോണുകളാണ് ലാവ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

64GB, 128GB സ്റ്റോറേജുകളിലുള്ള ഫോണുകളാണ് പുറത്തിറക്കിയത്. മാറ്റ് ഫിനിഷിങ്ങും ആകർഷകമായ ഡിസൈനും ഫോണിലുണ്ട്. ഫോൺ താഴെ വീണാലും പരിരക്ഷിക്കാൻ കട്ടിയുള്ള ഗ്ലാസ് ബാക്ക് ഉപയോഗിച്ചിരിക്കുന്നു. ഫോണിന്റെ പ്രത്യേകതകളും വിലയും വിൽപ്പനയും അറിയാം.

Lava Yuva 5G
Lava Yuva 5G

Lava Yuva 5G സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 90Hz റീഫ്രെഷ് റേറ്റുള്ള ലാവ ഫോണുകളാണ് വിപണിയിൽ എത്തിയത്. 6.52-ഇഞ്ച് HD+ IPS ഡിസ്‌പ്ലേ ഈ സ്മാർട്ഫോണിനുണ്ട്. സ്ക്രീനിന്റെ റെസല്യൂഷൻ 720×1,600 പിക്‌സൽ ആണ്. സ്‌ക്രീനിൽ 2.5 ഡി വളഞ്ഞ ഗ്ലാസ് നൽകിയിരിക്കുന്നു.

ബാറ്ററി, ചാർജിങ്: 5,000mAh ബാറ്ററിയാണ് ലാവ യുവ ഫോണിലുള്ളത്. ഇതിന് 18W ചാർജിങ് കപ്പാസിറ്റിയുമുണ്ട്.

പ്രോസസർ: ഒക്ടാ-കോർ Unisoc T750 5G SoC-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 4GB റാമുമായി ജോടിയാക്കിയിരിക്കുന്നു.

OS: ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്. ഇത് ഏറ്റവും പുതിയ ആൻഡ്രോയിഡ് സോഫ്റ്റ് വെയറല്ല.

ക്യാമറ: ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ലാവ യുവ 5Gയിലുള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ 50-മെഗാപിക്സൽ ആണ്. 2-മെഗാപിക്സൽ സെക്കൻഡറി ഷൂട്ടറും ഫോണിൽ ഉൾപ്പെടുന്നു. സെൽഫി, വീഡിയോ കോളുകൾ മികവുറ്റതാക്കാൻ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുണ്ട്. ഒരു ബജറ്റ് 5G ഫോണിന് വേണ്ട ഭേദപ്പെട്ട പെർഫോമൻസ് പ്രതീക്ഷിക്കാം.

Lava Yuva 5G
Lava Yuva 5G

മറ്റ് ഫീച്ചറുകൾ: ഡ്യുവൽ സിം സപ്പോർട്ടുള്ള ലോ- ബജറ്റ് ഫോണാണിത്. 4G VoLTE, ബ്ലൂടൂത്ത് 5, GPRS എന്നിവ ഇതിലുണ്ട്. OTG, Wi-Fi 802.11 b/g/n/ac, 3.5mm ഓഡിയോ ജാക്ക് ഫീച്ചറുകളും ലഭിക്കും. ലാവ യുവ 5G യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

ഇതിൽ ലാവ ആക്‌സിലറോമീറ്റർ, മാഗ്നെറ്റോമീറ്റർ എന്നീ സെൻസറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസറും ഫോണിലുണ്ട്.

കളർ, സ്റ്റോറേജ്: രണ്ട് ആകർഷക നിറങ്ങളിലാണ് ഫോൺ എത്തിയിട്ടുള്ളത്. മിസ്റ്റിക് ബ്ലൂ, മിസ്റ്റിക് ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാം.

READ MORE: Realme Narzo N65: 11999 രൂപയ്ക്ക് Realme ഇന്ത്യയിലെത്തിച്ച പുതിയ 5G Phone| TECH NEWS

Lava Yuva 5G വില

4GB റാമും 64 GB സ്റ്റോറേജുമുള്ള ഫോണിന് 9499 രൂപയാണ് വില. 4GB റാമും 128GB സ്റ്റോറേജും വരുന്ന വേരിയന്റിന് 9999 രൂപയും വിലയാകും.

വിൽപ്പന എപ്പോൾ, എവിടെ?

ഫോൺ വാങ്ങുന്നതിന് ജൂൺ 5 വരെ കാത്തിരിക്കേണ്ടി വരും. ആമസോൺ, ലാവയുടെ ഇ-സ്റ്റോർ എന്നിവയിലൂടെ 5-ന് ഫോൺ വാങ്ങാം. ലാവ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും വിൽപ്പന നടക്കുന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo