Kyocera യുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ .ഇത്തവണ മികച്ച സവിശേഷതകളൊടെയാണ് Kyocera എത്തുന്നത് .ഡ്യൂവൽ ആക്ഷൻ ക്യാമറ ആയിട്ടാണ് എത്തുന്നത് .കൂടുതൽ സവിശേഷതകളെ മനസിലാക്കാം .1080 പിക്സൽ ഫുൾ HD ലാണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .
5 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പം ആണ് .Snapdragon 617,1.5 GHz octa-core Cortex-A53 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.3,240 mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന് മറ്റു ചില സവിശേഷതകൾ കൂടി ഉണ്ട് .വേഗത്തിൽ ചാർജ് ആകും ,100+ dB ഡ്യൂവൽ മുൻ സ്പീക്കറുകൾ ആണുള്ളത് .
Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .അടുത്ത മാസം us ൽ പുറത്തുവരുന്ന ഈ സ്മാർട്ട് ഫോണിന്റെ വില ഇന്ത്യയിൽ 25000 രൂപയ്ക്ക് അടുത്ത് വരും .