digit zero1 awards

കോഡാക്കിന്റെ എക്ട്രാ ഇപ്പോൾ 16990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

കോഡാക്കിന്റെ  എക്ട്രാ ഇപ്പോൾ 16990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ
HIGHLIGHTS

21 മെഗാപിക്സലിന്റെ ക്യാമെറയിൽ കോഡാക്കിന്റെ പുതിയ മോഡൽ

 

ഒരു കാലത്ത് ഫോട്ടോഗ്രാഫി അനുബന്ധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ഡിജിറ്റൽ ക്യാമറകളുടെ ആവിർഭാവത്തോടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയി എന്നും കരുതിയ  കൊഡാക്ക് സ്മാർട്ട്ഫോണുകളിലൂടെ പുനർജീവിക്കുകയാണ്. ഫോട്ടോഗ്രാഫിയുമായി എന്നും അഭേദ്യബന്ധം പുലർത്തയിരുന്ന കൊഡാക്ക് ഫോട്ടോഗ്രാഫി കേന്ദ്രീകൃത സ്മാർട്ട്ഫോണുമായാണ് എത്തിയിരിക്കുന്നത്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

കൊഡാക്ക് എക്ട്രാ എന്ന മോഡലാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. മെയ് മാസത്തിൽ അമേരിക്കൻ വിപണിയിലെത്തിയ ഈ ഫോൺ ഇപ്പോൾ ഇന്ത്യയിലും വാങ്ങാനാകും.5 ഇഞ്ച് ഫുൾഎച്ച്ഡി  ഡിസ്പ്ളേയോടെ എത്തിയിരിക്കുന്ന ഫോണിന് കരുത്ത് പകരുന്നത്  2.3 ജിഗാ ഹെട്സ്‌ വേഗതയുള്ള ഡെക്കാ കോർ  മീഡിയടെക് ഹീലിയോ X20  പ്രോസസറാണ്.4G LTE, USB Type-C പിന്തുണയുള്ള ഫോൺ  16,990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാനാകും.

ആൻഡ്രോയിഡ് 6.0 മാഷ്‌മെലോ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിലെ  21 മെഗാപിക്സൽ  പ്രധാന ക്യാമറ സോണി IMX230 സെൻസർ ഘടിപ്പിച്ചാണ് എത്തിയിരിക്കുന്നത്. PDAF, ഇരട്ട ടോൺ എൽ ഇ ഡി ഫ്‌ളാഷ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നീ പ്രത്യേകതകളാണ് ഈ ക്യാമറയ്ക്കുള്ളത്.13  മെഗാപിക്സൽ സെൽഫി ഷൂട്ടർ ഒരു ഡെഡിക്കേറ്റഡ് പുഷ് ബട്ടനൊപ്പവും ഗൊറില്ല ഗ്ളാസ് സംരക്ഷണത്തോടെയുമാണ് എത്തുന്നത്. 3000  എം എ എച്ച് ബാറ്ററിയുമായെത്തുന്ന ഫോണിന് 3 ജിബി റാമും 32 ജിബി ആന്തരിക സംഭരണശേഷിയുമുണ്ട്. 

ഫ്ലിപ്പ് കാർട്ടിൽ ഇപ്പോൾ ബിഗ് ഫ്രീഡം സെയി

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo