iPhone 15 പുറത്തിറങ്ങി 2 ആഴ്ച പിന്നിടുമ്പോഴേക്കും ലോകമെമ്പാടും പുതിയ ആപ്പിൾ ഫോണിന് പിന്നാലെയാണ്. വിൽപ്പനയ്ക്ക് എത്തിയതോടെ ഐഫോൺ 15 പ്രോ മാക്സ് വാങ്ങാനും ആളുകളുടെ തിക്കിതിരക്കാണെന്നാണ് പലയിടത്ത് നിന്നുമുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലുള്ള ആപ്പിൾ സ്റ്റോറുകളിലും മണിക്കൂറുകളോളം നിന്നാലാണ് ഐഫോൺ 15 വാങ്ങാനാകുക.
മറ്റ് രാജ്യങ്ങളിലേക്ക് ഷിപ്പിങ് ആരംഭിക്കുന്നതിന് മുന്നേ ഐഫോൺ 15 സീരീസ് ഫോണുകളുടെ സ്റ്റോക്ക് തീരുന്നുവെന്നാണ് വാർത്തകളും പറയുന്നത്. സീരീസിലെ ഏറ്റവും വില കൂടിയ ഫോൺ iPhone 15 Pro Max ആണ്. എന്നാൽ ഫോൺ പലയിടങ്ങളിലും വിറ്റഴിഞ്ഞുവെന്നും, പർച്ചേസിന് ലഭ്യമല്ലെന്നുമാണ് പറയുന്നത്. ഫോണിന്റെ സ്റ്റോക്ക് തീർന്നതാണ് ഈ പ്രശ്നത്തിന് കാരണമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
ശരിക്കും ഇത് മാത്രമല്ല കാരണം. ഐഫോൺ 15 ഫോണുകളെ മറിച്ചുവിൽക്കുന്നതാണ് ലഭ്യതയിൽ പഞ്ഞം വരാൻ കാരണമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയിൽ വിശദമാക്കുന്നുണ്ട്. iPhone 15 Pro Maxനെ അതിന്റെ റീട്ടെയിൽ വിലയേക്കാൾ ഉയർന്ന തുകയ്ക്ക് വീണ്ടും വിൽക്കുന്നു.
Also Read: പുതിയ മാറ്റം ലംഘിച്ചാൽ… Disney+ Hotstar മെമ്പർമാർക്ക് താക്കീത്
സാധാരണ സ്‌മാർട്ട്‌ഫോണുകളും ഗെയിമിംഗ് കൺസോളുകളുമെല്ലാം ഇങ്ങനെ മറിച്ചുവിൽക്കുന്ന പതിവുണ്ട്. എന്നാൽ ആപ്പിളിന്റെ വമ്പൻ മോഡൽ ഐഫോൺ 15നും ഇതിന് ഇരയാകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
വൻ ഡിമാൻഡാണ് ആപ്പിൾ ഐഫോൺ 15 പ്രോ മാക്സിനായി ഉയരുന്നത്. എന്നാൽ, ആവശ്യക്കാരിലേക്ക് ഫോൺ എത്തുന്നതിന് മുന്നേ, ഫോൺ വിൽപ്പനയ്ക്ക് എത്തി അനുനിമിഷം ആപ്പിൾ വെബ്‌സൈറ്റിൽ നിന്ന് ഐഫോണുകൾ വിറ്റഴിഞ്ഞുപോയി. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ഐഫോണുകൾ ഇങ്ങനെ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
വിപണിയിൽ ഫോണുകൾ ലഭ്യമല്ലാതെ, ഷോർട്ടേജ് സംഭവിക്കുമ്പോൾ ഇവ വിലകൂട്ടി വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഈ രീതീയെ സ്കാൽപിങ് എന്നാണ് പറയുന്നത്. ചില ബോട്ടുകൾ ഉപയോഗിച്ചാണ് ഇതിന് പിന്നിലുള്ളവർ പ്രവർത്തിക്കുന്നത്. ഓൾ-ഇൻ-വൺ ബോട്ടാണ് സ്കാൽപ്പർമാർ ഐഫോൺ 15 പ്രോയും, ഐഫോൺ 15 പ്രോ മാക്സും വാങ്ങാൻ ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. ഒരു ദിവസത്തിൽ ബോട്ട് ഉപയോഗിച്ച് ഏകദേശം 2500 ഐഫോൺ 15 ഇവർ വാങ്ങിക്കൂട്ടിയെന്നാണ് സൂചന.
ഇങ്ങനെ 300 ഡോളറിന്റെ ലാഭമാണ് സ്കാൽപ്പർമാർ ഓരോ ഫോണിലൂടെയും കൈക്കലാക്കുന്നതെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ, ആപ്പിളിനേക്കാൾ ഫോണുകൾ വിറ്റ് ഇരട്ടിലാഭം കൊയ്യാൻ സ്കാൽപ്പിങ്ങിനാകുമെന്ന് വിലയിരുത്താം.
എന്നാൽ ഇത് ആദ്യമായല്ല വിപണിയിൽ iPhone Shortage സംഭവിച്ചിട്ടുള്ളത്. മുൻപ് ആപ്പിൾ ഐഫോൺ 14 പുറത്ത് എത്തിച്ചപ്പോൾ കോവിഡ് പ്രതിസന്ധിയിൽ ലഭ്യതയും പ്രതിസന്ധിയിലായിരുന്നു. ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ ഫെസിലിറ്റിയിൽ കോവിഡ് നിയന്ത്രണം കൊണ്ടുവന്നത് ആപ്പിൾ ഐഫോൺ 14ന്റെ ലഭ്യതയെയും വിൽപ്പനയെയും കാര്യമായി ബാധിച്ചു. എങ്കിലും ഇപ്രാവശ്യം ആപ്പിൾ ആരാധകർ നേരിടുന്നത് തികച്ചും, അപ്രതീക്ഷിതമായ ഒരു ഷോർട്ടേജാണ്.