Cheapest 5G phone: ഏറ്റവും വില കുറഞ്ഞ OPPO 5G Phone ഏതെന്നോ? ഇവൻ Fast and powerful ആണ്

Cheapest 5G phone: ഏറ്റവും വില കുറഞ്ഞ OPPO 5G Phone ഏതെന്നോ? ഇവൻ Fast and powerful ആണ്
HIGHLIGHTS

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ Oppo 5G ഫോണേതെന്ന് അറിയാമോ?

പവർഫുൾ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുമുള്ള ഫോണാണിത്

5000mAh ബാറ്ററിയും 33W SuperVOOC ഫാസ്റ്റ് ചാർജിങ്ങും ഇതിനുണ്ട്

ജനപ്രിയമായ ആൻഡ്രോയിഡ് ഫോണാണ് Oppo. മികച്ച ക്യാമറയിലും ബാറ്ററിയിലും ഓപ്പോ ഫോണുകൾ പേരുകേട്ട ഫോണുകളാണ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ Oppo 5G ഫോണേതെന്ന് അറിയാമോ?

OPPO 5G

പവർഫുൾ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുമുള്ള ഫോണാണിത്. OPPO A59 5G ആണ് ഏറ്റവും വില കുറഞ്ഞ ഫോൺ. വില കുറവാണെങ്കിലും പെർഫോമൻസിലോ മറ്റ് ഫീച്ചറുകളിലോ ഒട്ടും പിന്നിലല്ല. 5000mAh ബാറ്ററിയും 33W SuperVOOC ഫാസ്റ്റ് ചാർജിങ്ങും ഇതിനുണ്ട്.

oppo a59 5G
OPPO A59 5G

OPPO 5G ഫോൺ സ്പെസിഫിക്കേഷൻ

1612×720 പിക്‌സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന് HD+ റെസല്യൂഷനുള്ള 6.56-ഇഞ്ച് സ്ക്രീനുണ്ട്. IPS LCD സ്‌ക്രീനാണ് ഈ സ്മാർട്ഫോണിലുള്ളത്. ഫോണിന് 90Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണ് വരുന്നത്. 600 nits വരെ പീക്ക് ബ്രൈറ്റ്നെസ് ഡിസ്പ്ലേയ്ക്കുണ്ട്.

മീഡിയാടെക് ഡൈമൻസിറ്റി 6020 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. മാലി-G57 MC2 GPU-മായി ഇത് ജോടിയാക്കിയിരിക്കുന്നു. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഫോണുകൾ ലഭ്യമാണ്. 4GB+128GB, 6GB+128 GB.

13 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി ക്യാമറ. 2MP f/2.4 ഡെപ്ത് സെൻസർ ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 8MP f/2.2 സെൻസറാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ. 1080p 30fps വരെ വീഡിയോ റെക്കോർഡിങ്ങിനെ ഓപ്പോ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColourOS 13.1-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

5000mAh ആണ് ഓപ്പോ A59 5Gയിലെ ബാറ്ററി. USB-C ഉപയോഗിച്ചുള്ള ചാർജിങ്ങാണ് ഓപ്പോ ഫോണിലുള്ളത്. 33W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. വെറും 70 മിനിറ്റിനുള്ളിൽ 0 മുതൽ 100% വരെ ചാർജാകും.

5G, 4G LTE, WiFi 5 കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. ബ്ലൂടൂത്ത് 5.3, ജിപിഎസ്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഫോണിലുണ്ട്. സൈഡ്-മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്.

IP54 റേറ്റിങ്ങുള്ളതിനാൽ ഫോണിന് പൊടിയും വെള്ളവും പ്രശ്നമാകില്ല. രണ്ട് കളർ ഓപ്ഷനുകളിൽ ഓപ്പോ എ59 ലഭ്യമാണ്. സിൽക്ക് ഗോൾഡ്, സ്റ്റാറി ബ്ലാക്ക് നിറങ്ങളിൽ ഓപ്പോ A59 വാങ്ങാം. ഈ 5G ഫോണിന്റെ ഭാരം 187 ഗ്രാമാണ്.

വില എത്ര?

13,999 രൂപയാണ് ഈ ലോ ബജറ്റ് ഫോണിന് വില വരുന്നത്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഫോൺ ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഫോൺ വാങ്ങാം. OPPO യുടെ വെബ്സൈറ്റിലും ഫോൺ ലഭ്യമായിരിക്കും.

Read More: iPhone 16 Pro Max നിങ്ങൾ വിചാരിച്ച പോലല്ല, ഇതുവരെ Apple ഫോണുകളിൽ കാണാത്ത പവർ! TECH NEWS

ഫ്ലിപ്കാർട്ടും ആമസോണും 1399 രൂപയുടെ ഡിസ്കൌണ്ട് നൽകുന്നുണ്ട്. വിവിധ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഓഫർ ലഭിക്കുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് കാർഡുകൾക്ക് ഓഫറുണ്ട്. എസ്‌ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുള്ളവർക്കും മെയ് 31 വരെ ഓഫർ ലഭിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo