കാത്തിരിക്കുന്ന സാംസങ് ബജറ്റ് ഫോണാണ് Samsung Galaxy M34 5G. 20,000 രൂപയിൽ താഴെ മാത്രം വില വരുന്ന ഫോണിന്റെ ലോഞ്ച് എന്നാണെന്നും, അതിന്റെ മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 48MPയുടെ മെയിൻ ക്യാമറയുമായി വരുന്ന സാംസങ് ഗാലക്സി M34 5Gയുടെ പ്രധാന ഫീച്ചറുകൾ ഇവിടെ വിവരിക്കുന്നു.
Samsung Galaxy M34 5G ഫോൺ 6.6 ഇഞ്ച് FHD + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിൽ, 120Hz റീഫ്രഷ് റേറ്റോടെ വരുന്നു. ആൻഡ്രോയിഡ് 13 OS ആണ് ഫോണിലെ സോഫ്റ്റ് വെയർ. 5,000mAh ആണ് ബാറ്ററിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇതുവരെ കമ്പനി ഈ റിപ്പോർട്ടുകളിലൊന്നും ഔദ്യോഗിക സ്ഥിരീകരികരണം നൽകിയിട്ടില്ല. ബാറ്ററിയിലും ചാർജിങ്ങിലും ഫോൺ മികച്ച ഫീച്ചർ കൊണ്ടുവരുന്നു. 25W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന ഹാൻഡ്സെറ്റാണ് സാംസങ്ങിന്റെ Galaxy M34 5G.
ഫോണിന്റെ ക്യാമറയും മികച്ച ഫീച്ചറുകളോടെ വരുന്നു. Samsung Galaxy M34ന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഒരുക്കിയിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഫോണിൽ 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 8 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയും, 5 മെഗാപിക്സലിന്റെ ക്യാമറയും ഉൾപ്പെടുത്തുന്നു. സെൽഫി പ്രിയരെ ആകർഷിക്കാൻ കാര്യമായൊന്നും ഈ സാംസങ് ഹാൻഡ് സെറ്റിലില്ല. 13 മെഗാപിക്സലിന്റെ സെൻസറാണ് Samsung Galaxy M34 5Gയിൽ ഉള്ളത്.
20,000 രൂപയിൽ താഴെയാണ് Samsung Galaxy M33 5G ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്. 6GB + 128GB സ്റ്റോറേജ് മോഡലിന് 15,999 രൂപ വില വരും.
അതേ സമയം, അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തി വിൽപ്പന ആരംഭിച്ച Samsung Galaxy F54 മറ്റൊരു ബജറ്റ് ഫോണാണ്. ഈ സാംസങ് സെറ്റും മികച്ച വിൽപ്പനയോടെ വിപണി ആകർഷിക്കുന്നു.