iQoo Neo 9 Pro, OnePlus 12R എന്നീ 2 ഫോണുകളെ അറിയാമല്ലോ? 2024ൽ എത്തിയ 2 പ്രീമിയം മിഡ് റേഞ്ച് ഫോണുകളാണ് ഇവ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഐക്യൂ നിയോ 9 പ്രോ എത്തിയത്. വൺപ്ലസ് 12R കഴിഞ്ഞ ജനുവരിയിൽ ലോഞ്ച് ചെയ്ത ഫോണാണ്.
ഐക്യൂവും വൺപ്ലസ്സും ആൻഡ്രോയിഡ് സ്മാർട്ഫോണിലെ ജനപ്രിയ ബ്രാൻഡാണ്. അങ്ങനെയെങ്കിൽ വന്നിരിക്കുന്ന പ്രീമിയം ഫോണുകളിൽ ആരാണ് കേമൻ. വിലയും പെർഫോമൻസും താരതമ്യം ചെയ്ത് നോക്കാം.
35,000 രൂപ മുതലാണ് ഐക്യൂ നിയോ 9 പ്രോയുടെ വില ആരംഭിക്കുന്നത്. 39,000 രൂപ റേഞ്ചിലുള്ള സ്മാർട്ഫോണാണ് വൺപ്ലസ് 12ആർ. അതിനാൽ നേരിയ വ്യത്യാസത്തിലുള്ള പ്രീമിയം ഫോണുകളാണ് ഇവ.
ഐക്യൂവിന്റെ പ്രീമിയം ഫോണിന് LTPO AMOLED ഡിസ്പ്ലേയാണുള്ളത്. ഇതിന് 2800×1260 പിക്സൽ റെസല്യൂഷനുമുണ്ട്. വൺപ്ലസ് ഫോണിനും LTPO AMOLED ഡിസ്പ്ലേയുണ്ട്. എന്നാൽ ഇതിന്റെ സ്ക്രീന് 2780×1264 റെസല്യൂഷനാണ് വരുന്നത്. രണ്ട് സ്മാർട്ഫോണുകളുടെയും ഡിസ്പ്ലേ വലിപ്പം 6.78 ഇഞ്ചാണ്. എന്നാൽ ഐക്യൂ നിയോ 9 പ്രോയ്ക്ക് 1.5K LTPO സ്ക്രീനാണുള്ളത്. ഐക്യൂ നിയോ 9 പ്രോ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിൽ ഐക്യൂവിന് 144Hz റീഫ്രെഷ് റേറ്റുണ്ട്. വൺപ്ലസിനാകട്ടെ 120Hz റീഫ്രെഷ് റേറ്റും വരുന്നു. 3000 നിറ്റ്സ് ബ്രൈറ്റ്നെസ് നിയോ 9 പ്രോയ്ക്ക് ലഭിക്കും. മറിച്ച് വൺപ്ലസിനാകട്ടെ 45000 നിറ്റ്സ് ബ്രൈറ്റ്നെസ്സുണ്ട്. ഇവ രണ്ടിനും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റാണെന്നതും ശ്രദ്ധിക്കുക. വൺപ്ലസ് 12ആർ, വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ട് പ്രീമിയം ഫോണുകളും ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്നു. ഐക്യൂവാകട്ടെ Funtouch OS 14ലും, വൺപ്ലസ് OxygenOS 14ലുമുള്ള ഫോണാണ്.
സ്നാപ്ഡ്രാഗൺ 8 Gen 2 4nm ആണ് ഇവ രണ്ടിന്റെയും പ്രോസസർ.
രണ്ട് ഫോണുകളുടെ ക്യാമറ ഫീച്ചറുകളും ഏകദേശം ഒരുപോലെയാണ്. 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയുമുള്ള ഫോണുകളാണിവ. എന്നാൽ വൺപ്ലസ് 12ആർ ക്യാമറയിൽ കുറച്ചുകൂടി മികച്ചതാകും. ഇതിന് 2MPയുടെ മാക്രോ ലെൻസുമുണ്ട്.
16MPയുടെ സെൽഫി ക്യാമറയാണ് ഇരുഫോണുകളിലുമുള്ളത്.
അഡ്രിനോ 730 ആണ് ഐക്യൂവിന്റെ ജിപിയു. അഡ്രിനോ 740 ആണ് വൺപ്ലസ് 12ആറിന്റെ ജിപിയു. ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റിനെയാണ് ജിപിയു എന്ന് പറയുന്നത്.
5160mAh ബാറ്ററിയുള്ള ഫോണാണ് ഐക്യൂ നിയോ 9 പ്രോ. ഇതിന് 120W ഫാസ്റ്റ് ഫ്ലാഷ് ചാർജിങ്ങുമുണ്ട്. 5500mAh ബാറ്ററിയാണ് വൺപ്ലസ്സിലുള്ളത്. 100വാട്ട് സൂപ്പർവൂക് ഫാസ്റ്റ് ചാർജിങ്ങുള്ള ഫോണാണ് വൺപ്ലസ് 12ആർ.
READ MORE: Samsung Super Offer! 50MP OIS Samsung Galaxy പ്രീമിയം ഫോൺ 45000 രൂപയ്ക്ക്, ഓഫർ എങ്ങനെയെന്നോ?
രണ്ട് ഫോണുകളും 5G കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. ഇവയിൽ ഡ്യുവൽ 4ജിയും ലഭിക്കും. VoLTE, Wi-Fi 7, ബ്ലൂടൂത്ത് 5.3 ഫീച്ചറുകളുള്ള ഫോണുകളാണ് രണ്ട് പ്രീമിയം ഫോണുകളിലുമുള്ളത്.
ഐക്യൂ നിയോ 9 പ്രോ
8GB + 128GB: ₹35,999
8GB + 256GB: ₹37,999
12GB + 256GB: ₹39,999
വൺപ്ലസ് 12R
8GB + 128GB: ₹39,999
16GB + 256GB: ₹45,999