8MP+8MP ഡ്യൂവൽ സെൽഫി ക്യാമറയിൽ കാർബൺ ഫ്രെയിംസ് S9 ,വില 6790 രൂപ

Updated on 10-May-2018
HIGHLIGHTS

ബൊക്കെ എഫക്റ്റുകളോടെ കാർബണിന്റെ ബഡ്ജറ്റ് 4ജി VoLTE സ്മാർട്ട് ഫോണുകൾ

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ കാർബൺ പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡലുകൾ .കാർബൺ ഫ്രെയിംസ് S9 എന്ന മോഡലുകളാണ് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .4G-VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 6790 രൂപയാണ് .പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.2 ഇഞ്ചിന്റെ  HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2GB യുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇത് കാഴ്ചവെക്കുന്നുണ്ട് .64GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .1.25GHz ക്വാഡ് കോർ പ്രോസാറിലാണ് ഇതിന്റെ പ്രവർത്തനം .

8MP+8MP ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഏറ്റവും ആദ്യം എടുത്തുപറയേണ്ടത് .ഈ ക്യാമറകളിൽ ബൊക്കെ എഫക്റ്റുകളും എടുത്തുപറയേണ്ടിയിരിക്കുന്നു .കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 2,900 mAhന്റെ ബാറ്ററി കരുത്തിലാണ് കാർബൺ ഫ്രെയിംസ് S9 മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .7000 രൂപയ്ക്ക് താഴെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണിത് .

5000 രൂപയിൽ താഴെ പാനാസോണിക്ക് P95

പാനാസോണിക്ക് P95  എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിലവരുന്നത് 4999 രൂപയാണ് .മെയ് 13 മുതല്‍ 16 വരെ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് 3999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് P95 മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത് .720 x 1280 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .16:9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾക്കുണ്ട് .Quad-core 1.3 GHz Cortex-A7 Qualcomm MSM8909 Snapdragon 210 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ ആവറേജ് സവിശേഷതകളാണ് ഈ മോഡലുകൾക്കുള്ളത് .1 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Android 7.1.2 (Nougat) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .Adreno 304 ജിപിയു എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാം ഉൾപ്പെടുത്തിയാണ് ഈ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത് .

ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . LED ഫ്‌ളാഷോടുകൂടിയാണ് ഇതിന്റെ പിൻ ക്യാമറകൾ പ്രവർത്തിക്കുന്നത് .2300 mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ പാനാസോണിക്ക് മോഡലുകൾ കാഴ്ചവെക്കുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :