ജൂപിറ്റർ ഐ ഓ 3

Updated on 25-Apr-2016
HIGHLIGHTS

പുകവലിക്കാൻ സാധിക്കുന്ന 4ജി ഇലക്ട്രോണിക് സ്മാർട്ട്‌ഫോൺ

ഇന്ത്യയിൽ ഒരു മാസം എത്ര സ്മാർട്ട്‌ ഫോണുകൾ ആണ് വിപണിയിൽ ഇറങ്ങുന്നത് .പലതരത്തിലുള്ള ,പല നിറത്തിലുള്ള ,മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ,മികച്ച ക്യാമറ ക്വാളിറ്റി കാഴ്ചവെക്കുന്ന സ്മാർട്ട്‌ ഫോൺ .എന്നിങ്ങനെ സ്മാർട്ട്‌ ഫോണുകളുടെ നിറത്തിലും ഗുണമേന്മയിലും നമ്മൾ തരം തിരിക്കുന്നു .അക്കൂട്ടത്തിൽ ഇട പുതിയൊരു സ്മാർട്ട്‌ ഫോൺ കൂടി .ഒരു പാടു സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട്‌ ഫോൺ ആണിത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .പുകവലിക്കുന്നവർക്കായി പ്രത്യേകം നിർമ്മിച്ചതാണ് ജൂപ്പിറ്റർ IO 3 യുടെ ഇലക്ട്രോണിക് സിഗററ്റ്. Vaporcade എന്ന ഒരു ഹൈടെക് കമ്പനിയാണ് ഇതിന്റെ നിർമ്മാതാവ്. ഈ 4ജി ഇലക്ട്രോണിക് സിഗററ്റ് ഫോണിന് 5.5ജഞ്ച് ഡിസ്‌പ്ലേ ആണ്. ഇത് മറ്റു ആന്‍ഡ്രോയിഡ് ഫോണുകളിലെ സവിശേഷതകളും ഉണ്ട്.

 

ജൂപ്പിറ്റർ IO 3 ഫോണിന് രണ്ട് ബാറ്ററികളാണ് ഉളളത്. ഒന്ന് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും മറ്റൊന്ന അതിലെ ദ്രാവകത്തെ പുകയാക്കാനും.ആദ്യം ഈ ഫോണിന്റെ മുകളിലത്തെ പ്ലാസ്റ്റിക്ക് കവർ നീക്കം ചെയ്യുക. അതിനു ശേഷം പല ഫ്‌ളേവറില്‍ വരുന്ന ലിക്വിഡ് വേപ്പിങ് കാർഡ്രിജസ്നിങ്ങളുടെ ഇഷ്ടാനുസരണം എടുത്ത് വച്ച് ഉപയോഗിക്കാവുന്നതാണ്.അതിലെ ചൂട് നിയന്ത്രിക്കാൻ വേണ്ടി ബട്ടൺ ഉണ്ടായിരിക്കുന്നതാണ്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :