റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകളുടെ വില ഏകദേശം 3,499 രൂപയ്ക്ക് അടുത്തുവരും
Pragati OSൽ ആണ് ഈ 4ജി ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ജിയോ ഗൂഗിൾ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ജിയോ നെസ്റ്റ് ആണ് നവംബർ 4നു വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .Pragati OS ലാണ് JioPhone Next ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഇപ്പോൾ ഈ ഫോണുകളുടെ ഏകദേശ വിലയുടെ വിവരങ്ങൾ ലീക്ക് ആയിട്ടുണ്ട് .റിപ്പോർട്ടുകൾ പ്രകാരം വില ഏകദേശം 3,499 രൂപയ്ക്ക് അടുത്തുവരും .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടാകും എന്നാണ് സൂചനകൾ .
കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ജിയോയുടെ ഈ 4ജി സ്മാർട്ട് ഫോണുകൾ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഗൂഗിളിനൊപ്പം ചേർന്നാണ് ഇപ്പോൾ പുതിയ 4ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 (ഗോ എഡിഷൻ ) ൽ തന്നെ ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .
September 10 തീയതി ആണ് ഈ ഫോണുകളുടെ ആദ്യ സെയിൽ പറഞ്ഞിരിക്കുന്നത് .എന്നാൽ ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് കാരണം ഈ ഫോണുകളുടെ സെയിൽ മാറ്റിവെച്ചിരുന്നു .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫിയും പ്രതീക്ഷിക്കാം .കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .