Keypad ഫോൺ ആരാധാകർക്കായി Jio പുതിയ 4G ഫോൺ പുറത്തിറക്കി. 2,000 രൂപയിൽ താഴെ വില വരുന്ന ഫീച്ചർ ഫോണാണിത്. UPI സംവിധാനം പ്രയോജനപ്പെടുത്താവുന്ന JioBharat J1 4G ആണിത്. അംബാനി ഫീച്ചർ ഫോൺ വിപണിയിലെത്തിച്ച JioBharat J1 പരിചയപ്പെടാം.
1,799 രൂപയ്ക്കാണ് ജിയോഭാരത് J1 ഇപ്പോൾ വിൽക്കുന്നത്. UPI പേയ്‌മെന്റ്, ലൈവ് ടിവി എന്നിവയ്‌ക്കുള്ള സൌകര്യം ഇതിലുണ്ട്. കറുത്ത നിറത്തിലുള്ള ഷേഡിലാണ് ജിയോയുടെ ഫീച്ചർ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മുതിർന്നവർക്ക് കീപാഡ് ഫോണിലൂടെ ഇനി യുപിഐ പേയ്മെന്റുകൾ നടത്താം. അതുപോലെ 4G കണക്റ്റിവിറ്റിയും ജിയോസിനിമ ഒടിടി ആക്സസും ലഭിക്കുന്നു.
2.8 ഇഞ്ച് വലിപ്പമുള്ള നോൺ-ടച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫോണിന്റെ പിൻഭാഗത്ത് ഒരൊറ്റ ക്യാമറയുണ്ട്. 0.3-മെഗാപിക്സൽ ബാക്ക് സെൻസറാണ് ഫീച്ചർ ഫോണിലുള്ളത്.
2,500mAh ബാറ്ററിയാണ് ജിയോഭാരത് J1-ലുള്ളത്. ഇതിന് 0.3MP ബ്യാക്ക് ക്യാമറയും നൽകിയിരിക്കുന്നു. 3.5mm ഓഡിയോ ജാക്കുള്ള ഫീച്ചർ ഫോണാണ് ജിയോഭാരത് J1. 4G VoLTE കണക്റ്റിവിറ്റി ഇതിനുണ്ട്. കൂടാതെ ഫോണിൽ FM റേഡിയോ സൌകര്യവും നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 128GB വരെ സ്റ്റോറേജ് വികസിപ്പിക്കാം.
JioMoney മുഖേനയുള്ള UPI പേയ്‌മെന്റിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ജിയോഭാരത് J1 എച്ച്‌ഡി കോളിങ് ഫീച്ചറോടെ വരുന്ന സ്മാർട്ഫോണാണ്. ഇതിൽ നിങ്ങൾക്ക് ഒടിടി ആക്സസും ജിയോ നൽകുന്നു. ജിയോസിനിമ പോലുള്ള ഒടിടി സേവനങ്ങളാണ് ഫീച്ചർ ഫോണിലുള്ളത്.
അതുപോലെ 455-ലധികം ലൈവ് ടിവി ചാനലുകൾ സ്ട്രീം ചെയ്യുന്നു. ലൈവ് ടിവി സപ്പോർട്ട് നൽകുന്ന ഫീച്ചർ ഫോണാണിത്. ഫോൺ 23 ഇന്ത്യൻ ഭാഷകളെ സപ്പോർട്ട് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ജിയോഭാരത് J1 ഫോൺ കണ്ടറിയാം: JioBharat J1 4G: പുതിയ Keypad ഫോൺ, 2000 രൂപയ്ക്ക് താഴെ!
ജിയോഭാരത് ജെ1 ജിയോ നെറ്റ്‌വർക്കിലേക്ക് ലോക്ക് ചെയ്‌തിരിക്കുന്നു. അതിനാൽ മറ്റ് ടെലികോം ദാതാക്കളുടെ സിം ഫോണിൽ പ്രവർത്തിക്കില്ല.
ജിയോഭാരത് J1 ഫോണിന്റെ വില 1,799 രൂപയാണ്. ആമസോണിൽ ഈ 4G കീപാഡ് ഫോൺ വാങ്ങാൻ ലഭ്യമാണ്. റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് വെബ്സൈറ്റുകളിലും ഫോൺ പർച്ചേസിന് എത്തിച്ചിട്ടുണ്ട്. ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാൻ, ക്ലിക്ക് ചെയ്യൂ.