JioBharat B1 4G എന്ന പേരിലാണ് പുത്തൻ ഫോൺ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോഭാരത് V2, K1 കാർബൺ മോഡലുകളുടെ നവീകരിച്ച പതിപ്പാണിത്. ജിയോഭാരത് ബി1 സീരീസ് എന്നാണ് വെബ്‌സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണുകളാണ് ജിയോഭാരത് സീരീസിൽ ജിയോ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്.
JioBharat B1 4G എനേബിൾഡ് ഫീച്ചർ ഫോണിന് 1299 രൂപയാണ് വില. ഈ ഫോൺ കറുപ്പ് കളറിൽ മാത്രമാണ് ലഭ്യമാകുന്നത്. ആമസോണിൽ JioBharat B1 4G ഫീച്ചർ ഫോൺ ഇതിനകം തന്നെ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.
സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാത്തവർക്കും താല്പര്യമില്ലാത്തവർക്കും ഈ വില കുറഞ്ഞതും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ളതുമായ ഫോൺ വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ
പിൻ പാനലിൽ ജിയോ ലോഗോയും ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും കമ്പനി നൽകിയിട്ടുണ്ട്. ഈ ഫീച്ചർ ഫോണിന്റെ മുൻവശത്ത് 2.4 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ആൽഫാന്യൂമെറിക് കീപാഡും ഫോണിൽ നൽകിയിരിക്കുന്നു.
JioBharat B1 4G ഫോൺ 23 ഭാഷകൾ സപ്പോർട്ട് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇത് ഇംഗ്ലീഷ് അറിയാത്തവർക്കും എളുപ്പം ഉപയോഗിക്കാൻ സാധിക്കും. ജിയോയുടെ പ്രീഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഫോണിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ: Amazon Festival Offer for Apple MacBook: വിൻഡോസ് ലാപ്ടോപ്പിന്റെ വിലയ്ക്ക് 8GB റാം മാക്ബുക്കോ?
മറ്റു സിം കാർഡുകൾ ജിയോഭാരത് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയില്ല. ഉപയോക്താക്കൾക്ക് വീഡിയോകൾ ആസ്വദിക്കാനും ജിയോ പേ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താനും ഈ ഫീച്ചർ ഫോണിൽ ഓപ്ഷനുണ്ട്.
പുതിയ JioBharat B1 4G ഫോൺ നിലവിൽ കറുപ്പ് നിറത്തിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ജിയോസാവൻ ആപ്പ് ഉപയോക്താക്കൾക്ക് വിവിധ ഭാഷകളിലായി 8 കോടിയിലധികം ഗാനങ്ങളിലേക്ക് ആക്‌സസ് നൽകുന്നു, ഒരു ബിൽറ്റ്-ഇൻ എഫ്എം റേഡിയോ ഫോണിലുണ്ട്.