ജിയോ 98 രൂപയ്ക്ക് & BSNL 78 രൂപയ്ക്ക് 20 ജിബി ഇപ്പോൾ 2018
രണ്ടു ഓഫറുകളും തമ്മിൽ ഒരു ചെറിയ താരതമ്മ്യം
ഇപ്പോൾ ടെലികോം കമ്പനികൾ മികച്ച ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുകയാണ് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ജിയോയുടെ ഓഫറുകളെയാണ് .എന്നാൽ മറ്റു ടെലികോം കമ്പനികളും ഒപ്പത്തിനൊപ്പം തന്നെയാണ് .ഇപ്പോൾ ഇവിടെ നിലവിൽ 100 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച രണ്ടു ഓഫറുകൾ ഒരു ചെറിയ താരതമ്മ്യം .ജിയോ നേരത്തെ പുറത്തിറക്കിയ 98 രൂപയുടെ ഓഫറുകളുംമ BSNL ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 78 രൂപയുടെ ഓഫറുകളുമായാണ് താരതമ്മ്യം ചെയ്യുന്നത് .കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .
2018 ന്റെ അവസാനത്തിലും ടെലികോം മേഖലയിൽ ശക്തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് .ജിയോയുടെ ദീപാവലി അൺലിമിറ്റഡ് ഓഫറുകൾ നടന്നുകൊണ്ടിരിക്കവെയാണ് ഇപ്പോൾ കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭകരമായ ഓഫറുകൾ BSNL ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ഓഫറുകൾ നവംബർ 30 വരെ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് 78 രൂപയുടെ ചെറിയ റീച്ചാർജ് ഓഫറുകളാണ് .
78 രൂപയുടെ റീച്ചാർജിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു 20 ജിബിയുടെ ഡാറ്റ 10 ദിവസത്തേക്ക് .അതായത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .BSNL ന്റെ 22 സർക്കിളുകളിൽ ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .എന്നാൽ ഈ ഓഫറുകളിൽ 4ജി ലഭ്യമാകുകയില .ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് STV COMBO78 എന്ന് ടൈപ്പ് ചെയ്തു 123 ൽ SMS അയക്കുക .
എന്നാൽ ജിയോയുടെ ഓഫറുകൾ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റയിൽ ലഭിക്കുന്നതാണ് .ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് 56 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭ്യമാകുന്നത് .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile