ജിയോ ഫീച്ചർ ഫോണുകൾ വാങ്ങിയവർ അറിയാത്ത കുറച്ചുകാര്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് അതിൽ എടുത്തുപറയേണ്ടത് ജിയോ റീച്ചാർജുകളെക്കുറിച്ചും കൂടാതെ ജിയോ സിം ലോക്കുകളെക്കുറിച്ചുമാണ് .ജിയോ ഫീച്ചർ ഫോണുകളിൽ ജിയോ സിമ്മുകൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു . ആപ്പിളിന്റെ ഐ ഫോൺ 8 ആമസോണിൽ എത്തി ,വില
ജിയോ സിമ്മുകൾ ലോക്കോടുകൂടിയാണ് ലഭിക്കുന്നത് .അതുകൂടാതെ ജിയോയുടെ 4ജി ഫോൺ ഫോണുകൾ വാങ്ങിയവർ വർഷം 1500 രൂപയുടെ റീച്ചാർജ് നടത്തേണ്ടതാണ് .അതായത് മാസം ഉപഭോതാക്കൾ 125 രൂപയുടെ റീച്ചാർജ്ജ് ആണ് നടത്തേണ്ടത് .അപ്പോൾ 12 മാസത്തേക്ക് 1500 രൂപയുടെ റീച്ചാർജ് .
3 വർഷം ആകുമ്പോൾ 4500 റീച്ചാർജ്ജ് .റീച്ചാർജ്ജ് ചെയ്തില്ലെങ്കിൽ ഉപഭോതാക്കൾക്ക് ഡിപ്പോസിറ്റ് തുകയായ 1500 രൂപ തിരികെലഭിക്കുന്നതല്ല .ഉപഭോതാക്കൾ ഇനി 3 വർഷത്തിനുള്ളിൽ ഈ റീച്ചാർജുകൾ ഒന്നുംതന്നെ ചെയ്തില്ലെങ്കിൽ ജിയോ 4 ജി ഫോൺ തിരികെ നൽകേണ്ടതാണ് .
ചുരുക്കം പറഞ്ഞാൽ ജിയോ സ്മാർട്ട് ഫോണുകൾ സൗജന്യമല്ല എന്നുതന്നെ പറയണം .125 രൂപയുടെ റീച്ചാർജ് 36 മാസത്തേക്ക് ഉപഭോതാക്കൾ ചെയ്യേണ്ടതാണ് .ഇപ്പോൾ ജിയോ ടിവി അഡാപ്റ്ററും പുറത്തിറക്കിയിരിക്കുന്നു .ജിയോ ഫോൺ ടിവിയിൽ ഉപയോഗികമാണെങ്കിൽ ഈ അഡാപ്‌റ്റർ ഉപയോഗിക്കണം .ഉടൻ തന്നെ ജിയോ ടിവി അഡാപ്റ്ററുകൾ വിപണിയിൽ എത്തുന്നതാണ് .
ആപ്പിളിന്റെ ഐ ഫോൺ 8 ആമസോണിൽ എത്തി ,വില