ജിയോ ഫോൺ 2 എത്തുന്നു ;15 ദിവസ്സം കൂടി

ജിയോ ഫോൺ 2 എത്തുന്നു ;15 ദിവസ്സം കൂടി
HIGHLIGHTS

ഫേസ്ബുക്ക് ,വാട്ട്സ് ആപ്പ് സപ്പോർട്ടോടെ ജിയോ ഫോൺ 2 ആഗസ്റ്റ് 15 മുതൽ ,വില ?

ജിയോയുടെ മൺസൂൺ ഓഫറുകൾക്ക് പിന്നാലെ ഇതാ പുതിയ ജിയോ ഫോൺ 2 ഓഫറുകളുമായി ജിയോ എത്തിയിരിക്കുന്നു .ജിയോയുടെ പുതിയ VoLTE & VoWiF ഫോൺ ആണ് ജൂലൈ മാസത്തിൽ പ്രഖ്യാപിച്ചത് .ആഗസ്റ്റ് 15 തീയതി മുതൽ ഇത് ലഭ്യമാകുന്നു .

കൂടാതെ ഇതിൽ മറ്റു ആകർഷകമായ ഓഫറുകളും ജിയോ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .അതുപോലെത്തന്നെ ജിയോ ഫൈബർ സർവീസുകളും ആഗസ്റ്റിൽ  ലഭ്യമാകുന്നു .പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ് .2999 രൂപയാണ് ഇതിന്റെ വില വരുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo