4500 രൂപയ്ക്ക് 4ജി ഫോണുകളുമായി നമ്മുടെ സ്വന്തം ജിയോ ?

Updated on 22-Feb-2019
HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ

ജിയോയുടെ ഈ വർഷം പുറത്തിറങ്ങുന്ന മറ്റൊരു ഉത്പന്നമാണ് ജിയോ ഫോൺ 3 .2019 ൽ തന്നെ ഈ ഫോണുകൾ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജിയോയുടെ ഫീച്ചർ ഫോണുകൾക്ക് ശേഷം ജിയോ ഫോൺ 2 എത്തിയിരുന്നു .വാട്ട്സ് ആപ്പും ഫേസ്ബുക്കും എല്ലാംതന്നെ ഉപയോഗിക്കാവുന്ന ഒരു ചെറിയ ഫോൺ ആയിരുന്നു ജിയോ ഫോൺ 2 എന്ന മോഡൽ .എന്നാൽ ഇപ്പോൾ പുറത്തിറക്കുന്നത് അൽപ്പം വലിയ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന 4ജി ഫോണുകളാണ് .ഈ വർഷം മധ്യത്തിൽ തന്നെ ജിയോയിൽ നിന്നും ഫോൺ 3 പ്രതീക്ഷിക്കാവുന്നതാണ് .

ജിയോ ഫോൺ 2 ൽ നിന്നും ഒരുപാടു അപ്പ്ഡേറ്റ് ചെയ്ത ഒരു ഫോൺ ആണ് ജിയോ ഫോൺ 3 .ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 2 ജിബിയുടെ റാം അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്കുണ്ട് .ജിയോ ഫോൺ 2 നു 2.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയും കൂടാതെ 4 ജിബിയുടെ ഇന്റേർണൽ സ്റ്റോറേജ് മാത്രമേ ഉണ്ടായിരുന്നുള്ളു .5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ജിയോ ഫോൺ 3 എന്ന മോഡലുകൾക്കുണ്ട് .

ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ KaiOS അല്ലെങ്കിൽ ആൻഡ്രോയിഡിന്റെ Android Go OS ആയിരിക്കും പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം ജിയോ ഫോൺ 3 പുറത്തിറങ്ങുന്നത് ജൂൺ മാസത്തിലായിരിക്കും .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 4500 രൂപയാണ് .ജിയോയുടെ കഴിഞ്ഞ ഫീച്ചർ ഫോണുകളുടെ വില 1500 രൂപയും അതുപോലെ തന്നെ ജിയോ ഫോൺ 2 മോഡലുകളുടെ വില 2999 രൂപയും ആയിരുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :