സെപ്റ്റംബർ 10നു ആണ് ഈ 4ജി ഫോണുകളുടെ സെയിൽ ആരംഭിക്കുന്നത്
ജിയോ ഉപഭോതാക്കൾ ഏറെ കാത്തിരുന്ന ഈ വർഷത്തെ ഒന്നായിരുന്നു ജിയോയുടെ പുതിയ സ്മാർട്ട് ഫോണുകൾ .വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 4ജി സ്മാർട്ട് ഫോണുകളാണ് ജിയോ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇതിന്റെ വില ഇത് വരെ പുറത്തുവിട്ടിട്ടില്ല .ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 10 നു ആദ്യ സെയിലിനു എത്തുന്നതാണ് .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm QM215 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് എന്നാണ് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടാകും എന്നാണ് സൂചനകൾ .കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ജിയോയുടെ ഈ 4ജി സ്മാർട്ട് ഫോണുകൾ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
ഗൂഗിളിനൊപ്പം ചേർന്നാണ് ഇപ്പോൾ പുതിയ 4ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 (ഗോ എഡിഷൻ ) ൽ തന്നെ ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .
September 10 തീയതി ആണ് ഈ ഫോണുകളുടെ ആദ്യ സെയിൽ പറഞ്ഞിരിക്കുന്നത് .അതിനു മുൻപ് തന്നെ ഈ ഫോണുകളുടെ വില പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ 500 രൂപ മുടക്കി ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉള്ള സംവിധാനവും ജിയോ അവതരിപ്പിക്കുന്നുണ്ട് .ഫോണിന്റെ ബാക്കി തുക തവണയായി അടച്ചാൽ മതിയാകും .കുറഞ്ഞ ചിലവിൽ തന്നെ ജിയോ ഫോണുകൾ അവതരിപ്പിക്കും .