എത്തി ജിയോ ഫോൺ !! ഗൂഗിൾ ജിയോ ഫോണുകൾ അവതരിപ്പിച്ചു

Updated on 24-Jun-2021
HIGHLIGHTS

ജിയോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ജിയോ ഫോൺ നെക്സ്റ്റ് എന്ന പേരിലാണ് പുതിയ ഫോണുകൾ എത്തിയിരിക്കുന്നത്

പ്ലേ സ്റ്റോറുകൾ ഒക്കെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു്

നീണ്ട കാത്തിരിപ്പിന് ശേഷം ഇതാ ജിയോയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .AGM 2021 ന്റെ ചടങ്ങിലാണ് പുതിയ ജിയോ ഗൂഗിൾ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .ജിയോ ഫോൺ നെസ്റ്റ് എന്ന പേരിലാണ് പുതിയ ഫോണുകൾ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്  .മറ്റൊരു സവിശേഷത എന്നത് ഇത് ഒരു ടച്ച് സ്മാർട്ട് ഫോണുകൾ ആണ് .നേരത്തെ ജിയോ പുറത്തിറക്കിയിരുന്നത് 4ജി സപ്പോർട്ട് ആയിട്ടുള്ള ഫീച്ചർ ഫോണുകൾ ആയിരുന്നു .

ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡിന്റെ അപ്പ്‌ഡേഷനുകൾ എല്ലാം തന്നെ ലഭിക്കും .എന്നാൽ ഇതിന്റെ മറ്റു ഫീച്ചറുകൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല .കറുത്ത നിറത്തിലുള്ള സിംഗിൾ ക്യാമറകൾ നൽകിയിരിക്കുന്ന ഒരു ഫോൺ ആണിത് .ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ സ്മാർട്ട് ഫോൺ ആണിത് എന്നും മുകേഷ് അംബാനി വ്യക്തമാക്കി .

റിലയൻസിന്റെ 44 യോഗത്തിലാണ് ഇപ്പോൾ ആൻഡ്രോയിഡിന്റെ സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ ജിയോ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് ,പ്ലേ സ്റ്റോറുകൾ ,എന്നിങ്ങനെ പല സവിശേഷതകളും ജിയോ നെസ്റ്റ് സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ജിയോയ്ക്ക് വേണ്ടി ഗൂഗിൾ പ്രതേകം രൂപകൽപന ചെയ്ത ഓപറേറ്റിങ്‌ സിസ്റ്റത്തിലാണ് പ്രവർത്തനം .ഇന്ത്യയ്ക്ക് പുറത്തും ജിയോനെസ്റ്റ് ഫോണുകൾ അവതരിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് .

കഴിഞ്ഞ വർഷമായിരുന്നു ഗൂഗിൾ റിലയൻസ് ജിയോയിൽ കോടികളുടെ നിക്ഷേപങ്ങൾ നടത്തിയിരുന്നത് .ഈ ഗൂഗിൾ ജിയോ ഫോണുകളിൽ നേരിട്ട് പ്ലേ സ്റ്റോറുകളിൽ നിന്നും  മാൽവെയർ പ്രേശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ ഫോണുകൾ 5ജി സപ്പോർട്ടിൽ ആണോ പുറത്തിറങ്ങുന്നത് എന്ന കാര്യം ഇപ്പോൾ വെക്തമാക്കിയിട്ടില്ല .സെപ്റ്റംബർ 10നു ജിയോ ഗൂഗിൾ ഫോൺ ആയ ജിയോ നെസ്റ്റ് സെയിലിനു എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :