ഗൂഗിൾ ഇതാ ജിയോയ്ക്ക് ഒപ്പം കൈകോർക്കുന്നു അതും പുതിയ ഫോണുകളുമായി
ജിയോയുടെ പുതിയ 5ജി കൂടാതെ 4ജി ഫോണുകളും പുറത്തിറങ്ങുന്നു
വരാനിരിക്കുന്ന പുതിയ പദ്ധതികളുടെ സൂചനകൾ ആണ് പറഞ്ഞിരിക്കുന്നത്
ഈ വർഷം ടെക്ക്നോളജി മേഖലയിൽ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഒന്നാണ് ജിയോയുടെ ഗൂഗിളും ആയി ചേർന്ന് പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ അതിനു ഒരു സൂചനകൂടി ഇപ്പോൾ ഗൂഗിളിന്റെ CEO സുന്ദർ പിച്ചൈ നൽകിയിരിക്കുന്നു .അതുപോലെ തന്നെ ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന കുറച്ചു പദ്ധതികളെക്കുറിച്ചും സുന്ദർ പിച്ചൈ ഇപ്പോൾ സൂചനകൾ നൽകിയിരിക്കുന്നു .
അതിൽ ആദ്യം എടുത്തു പറയേണ്ടത് ജിയോയ്ക്ക് ഒപ്പം ചെയർന്നുള്ള പുതിയ സംരംഭങ്ങളാണ് .കഴിഞ്ഞ വർഷമായിരുന്നു ഗൂഗിൾ ജിയോയുടെ ഓഹരികൾ വാങ്ങിയിരുന്നത് .ആനുവൽ മീറ്റിംഗിൽ ഗൂഗിളിന് ഒപ്പം ചേർന്നുള്ള പദ്ധതികളെക്കുറിച്ചും റിലയൻസ് വ്യക്തമാക്കിയിരുന്നു .അതിൽ എടുത്തുപറയേണ്ടത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ആൻഡ്രോയ്ഡ് 4ജി കൂടാതെ 5ജി ഫോണുകൾ ആയിരുന്നു .
ഒരു സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് സ്മാർട്ട് ഫോണുകൾ ഗൂഗിളിന് ഒപ്പം ചേർന്ന് പുറത്തിറക്കുക എന്നതാണ് ലക്ഷ്യം എന്നും ഇപ്പോൾ വെക്തമാക്കിയിരിക്കുന്നു .അതുപോലെ തന്നെ അതിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന 5ജി സ്മാർട്ട് ഫോണുകളും .ജിയോയുടെ 5ജി സർവീസുകൾ പുറത്തിറങ്ങുന്ന സമയത്തു ജിയോയുടെ സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന ഫോണുകൾ എത്തിക്കും എന്നാണ് സൂചനകൾ .
അതുപോലെ തന്നെ മറ്റൊരു ശ്രദ്ധേയമായ കാര്യം എടുത്തു പറയേണ്ടത് ജിയോ ഉത്പന്നങ്ങൾ പുറത്തിറങ്ങുന്നത് മേക്ക് ഇൻ ഇന്ത്യ എന്ന ലേബലിൽ തന്നെയായിരിക്കും .ഇനി ജിയോയിൽ നിന്നും പ്രതീക്ഷിക്കുന്നത് ജിയോയുടെ 5ജി സർവീസുകൾ തന്നെയാണ് .അതിനു മുൻപ് തന്നെ ഗൂഗിൾ ജിയോ സ്മാർട്ട് ഫോണുകൾ എത്തുമെന്നാണ് കരുതുന്നത് .ഈ മാസം 24നു ആണ് ജിയോയുടെ AGM 2021 .ചിലപ്പോൾ അന്ന് തന്നെ ഈ ഫോണുകൾ പുറത്തിറക്കുവാനും സാധ്യതയുണ്ട് .