രാജ്യത്ത് 5G ജിയോ ഫോണുകൾ (Jio Phones) പുറത്തിറക്കാനൊരുങ്ങി റിലയൻസ് (Reliance). ജിയോ ഫോണിനു സാധാരണക്കാർക്കിടയിൽ ലഭിച്ച സ്വീകാര്യതയും, വില കുറഞ്ഞ 5ജി ഫോണുകൾക്കായുള്ള ഉപയോക്താക്കളുടെ കാത്തിരിപ്പും പ്രയോജനപ്പെടുത്താനാണ് റിലയൻസിന്റെ തീരമാനം. പ്രത്യേകം ഡിസൈൻ ചെയ്യുന്നതാണ് ജിയോ 5ജി ഫോണിന്റെ പ്രത്യേകത എന്നാണ് സൂചന.അതിനാൽ തന്നെ. ജിയോഫോൺ 5G ഇന്ത്യൻ വിപണികളിൽ ഉപയോക്താക്കളെ ആകർഷിക്കുമെന്നാണു ടെക് വിദഗ്ധരുടെ വാദം.
മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ നിലവിൽ ഇന്ത്യയിൽ 12 ഓളം 5G ബാൻഡുകളാണ് മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നത്. 5ജിയിൽ മുന്നിലോടുന്ന ജിയോ ഫോണിൽ എത്ര ബാൻഡുകൾ നൽകും, ജിയോ ഫോണിൽ മറ്റു സിമ്മുകൾ അനുവദിക്കുമോ എന്നീ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാധാരണക്കാർക്ക് താങ്ങാനാവുന്ന ഫീച്ചർ സമ്പന്നമായ ഫോണുകൾ പുറത്തിറക്കിയ ചരിത്രമാണ് റിലയൻസിനുള്ളത്. റിലയൻസ് ജിയോ 5G സ്മാർട്ട്‌ഫോണിന് ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചു.
ജിയോ ഫോൺ 5ജി സ്മാർട്ട്ഫോൺ ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്ഫോമായ ഗീക്ക്‌ബെഞ്ചിൽ കാണാവുന്നതാണ്. ജിയോ ഫോൺ 5ജി അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് സൂചന. റിലയൻസ് ജിയോ ഔദ്യോഗികമായി സ്മാർട്ട്ഫോണിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെങ്കിലും, ഗീക്ക്‌ബെഞ്ചിലെ ലിസ്റ്റിംഗ് ജിയോ ഫോണിന്റെ ചില സവിശേഷതകൾ വ്യക്തമാക്കുന്നു.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് എസ്ഒസിയാണ് (Qualcomm Snapdragon SoC) ജിയോ ഫോണിന്റെ പ്രത്യേകത. ജിയോ ഫോൺ 5Gയുടെ സ്‌പോർട്‌സ് മോഡൽ നമ്പർ LS1654QB5 എന്നാണ്. അഡ്രിനോ 619 GPU(Adreno 619 GPU) റേറ്റിങ് പ്രതീക്ഷിക്കുന്നു. ഗീക്ക്‌ബെഞ്ചിലെ സിംഗിൾ കോർ ടെസ്റ്റിൽ ഫോൺ 549 പോയിന്റും, മൾട്ടി കോറിൽ 1,661 പോയിന്റും നേടിയെന്നാണു ലഭ്യമായ റിപ്പോർട്ട്. 90Hz റിഫ്രഷ് റേറ്റോടു കൂടിയ 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാകും ഫോണിലുണ്ടാകുക.
പിന്നിൽ രണ്ട് ക്യാമറകളുണ്ട്. പ്രധാന ക്യാമറ 48 എംപി ആകാനാണു സാധ്യത. 18W ഫാസ്റ്റ് ചാർജിംഗും, 5000 MAH ബാറ്ററിയും ഫോണിലുണ്ടാകും. ഫോണിന് 15,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. വില പ്രധാന ഘടകമാണെന്നിരികേ ജിയോ ഫോൺ 5Gക്ക് 10,000- 12,000 രൂപയിൽ താഴെ നിൽക്കും.ബേസ് മോഡലിന് 8,999- 9,999 ലെവലിൽ വില പ്രതീക്ഷിക്കാം.