ജിയോ ഫോൺ 2 അടുത്ത ബുക്കിംഗ് ചെയ്യാം ?

Updated on 20-Aug-2018
HIGHLIGHTS

ജിയോയുടെ ഫോൺ 2 ബുക്കിങ് നടത്താം

 

ജിയോയുടെ ഈ മാസം ബുക്കിങ് ആരംഭിച്ചിരുന്നു .എന്നാൽ കഴിഞ്ഞ ആഴ്ചയിൽ വാങ്ങിക്കുവാൻ സാധിക്കാത്തവർക്ക് ഇതാ ഈ മാസം 30 തീയതി മുതൽ വീണ്ടും വാങ്ങിക്കുവാൻ സാധിക്കുന്നതായിരിക്കും .30 തീയതി ഉച്ചയ്ക്ക് 12 മണി മുതൽ .കൂടാതെ ജിയോയുടെ ഫൈബർ സർവീസുകളും ഇപ്പോൾ നിങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി പ്രീ ബുക്കിംഗ് നടത്താവുന്നതാണ് .

ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .

512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്.ഈ ഫീച്ചർ ഫോണുകൾ ആഗസ്റ്റ് 16 നു ജിയോയുടെ വെബ് സൈറ്റ് വഴി ബുക്കിങ് നടത്തുവാൻ സാധിക്കുന്നതാണ് .ഉച്ചയ്ക്ക് 12 മണി മുതൽ ആണ് സെയിൽ ആരംഭിക്കുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :