പ്രൈം മെമ്പറുകൾ ആകാം :ജിയോ 2018 ലും മുന്നിൽ തന്നെ
ജിയോയുടെ പുതിയ ഓഫറുകൾ
പുതിയ പ്രൈം ഓഫറുകളുമായി വീണ്ടും ജിയോ എത്തിക്കഴിഞ്ഞു .നാളെ അവസാനിക്കാനിരുന്ന പ്രൈം അംഗത്വ കാലാവധിയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.ജിയോയുടെ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ഒരുവർഷത്തെ വാലിഡിറ്റികൂടി നീട്ടിയിരിക്കുന്നു .2019 മാർച്ച്വരെ വാലിഡിറ്റി ലഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .ജിയോയുടെ മൈ ജിയോആപ്ലികേഷൻ വഴി ഇത് നിങ്ങൾക്ക് സാധ്യമാക്കാവുന്നതാണ് .
അതുകൂടാതെ തന്നെ പ്രൈം മെമ്പറുകൾക്ക് പുതിയ ഓഫറുകളും ഉടൻ തന്നെ ലഭ്യമാകുന്നു .പ്രൈം മെമ്ബര്‍ഷിപ്പുള്ളവര്‍ക്ക് 550 ലൈവ് ടി.വി ചാനലുകള്‍, 6000 സിനിമകള്‍, ലക്ഷകണക്കിന് വിഡിയോകള്‍, 1.4 കോടികള്‍ പാട്ടുകള്‍, 5000 മാഗസിനുകള്‍, 500 കൂടുതല്‍ ന്യൂസ് പേപ്പറുകള്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കുന്നതാണ് .
ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വം എടുക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ 19 രൂപമുതൽ തുടങ്ങുന്ന പ്രൈം ഓഫറുകളും ജിയോ പുറത്തിറക്കുന്നു .ഈ ഓഫറുകൾ എല്ലാംതന്നെ മൈ ജിയോ ആപ്പ് വഴി ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
നോക്കിയ 1 സ്മാർട്ട് ഫോണുകൾക്ക് ഒപ്പം 2200 രൂപയുടെ ക്യാഷ് ബാക്ക് & 60 ജിബിയുടെ 4ജി
നോക്കിയായുടെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് നോക്കിയ 1 .എന്നാൽ ഈ മോഡലുകൾക്ക് ഒപ്പം ജിയോ നൽകുന്നത് വമ്പൻ ഓഫറുകളാണ് .2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെതന്നെ 60 ജിബിയുടെ 4ജി ഡാറ്റയും ഇതിൽ ലഭിക്കുന്നതാണ് .
എന്നാൽ ഈ ക്യാഷ് ബാക്ക് ഓഫറുകളും ഡാറ്റയും ലഭിക്കണമെങ്കിൽ ജിയോയുടെ TC ഉണ്ട് .198 രൂപമുതൽ 299 രൂപവരെയുള്ള റീച്ചാർജുകൾ നടത്തണം .ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി 2022 മെയ്വരെയാണ് ലഭിക്കുന്നത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക