4ജി ലോകത്തിനു പുതിയ മാറ്റങ്ങൾ സമ്മാനിച്ച ജിയോ 6 മാസംകൊണ്ട് നഷ്ടപ്പെടുത്തിയത് 22 കോടി രൂപയാണ് .കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ജിയോ നമുക്ക് സൗജന്യ 4ജി സമ്മാനിച്ച് തുടങ്ങിയത് .80 ദിവസംകൊണ്ടുതന്നെ ജിയോ 50മില്യൺ വരിക്കാരെയാണ് കൈവരിച്ചത്
എന്നാൽ ജിയോയ്ക്ക് വരുമാനം വന്നുതുടങ്ങിയത് കഴിഞ്ഞ മാസം മുതലാണ് .പക്ഷേ ഇതിനോടകംതന്നെ ജിയോയുടെ പുതിയ ഓഫറുകളായ ധൻ ധനാ ധൻ ഓഫറുകൾ ,പ്രൈം ഓഫറുകളിൽ വളരെയധികം ഉപഭോതാക്കൾ റീച്ചാർജുകൾ ചെയ്തുകഴിഞ്ഞു എന്നാണ് അറിയുന്നത് .
എന്നാൽ ഐഡിയയുടെ കാര്യം അതിലും കഷ്ടം തന്നെയാണ് .ഒരു ഓഫറുകൾ പോലും നൽകാതെ ഐഡിയയ്ക്ക് നഷ്ടപെട്ടത് 250 കോടിയ്ക്ക് മുകളിൽ ആണ് .
ജിയോ എന്ന അൺലിമിറ്റഡ് 4ജി എത്തിയതിനു ശേഷം ഐഡിയ ഉപഭോതാക്കൾ പകുതി ജിയോയിൽ വരിക്കാർ ആയിക്കഴിഞ്ഞു എന്നതാണ് സത്യം .വാരിക്കോരി 4ജി തന്ന ജിയോയ്ക്ക് ഇനി ലാഭങ്ങളുടെ കണക്കുകൾ മാത്രം പറയുന്ന സമയം ഉടനെ തന്നെ ഉണ്ടാകും .